Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടീഞ്ഞോയെ തിരിച്ചെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍; സീസണിന്റെ അവസാനത്തോടെ കരാര്‍

ബെര്‍ലിന്‍: ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ തിരിച്ചെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍. പരിശീലകന്‍ ജര്‍ഗന്‍ ക്ലോപിന് കുട്ടീഞ്ഞോയെ തിരിച്ചെത്തിക്കാന്‍ താത്പര്യമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ദി എക്‌സ്പ്രസാണ് പുറത്തുവിട്ടത്. ഈ സീസണിന്റെ അവസാനത്തോടെ കുട്ടീഞ്ഞോയുമായി ലിവര്‍പൂള്‍ കരാറിലെത്തിയേക്കുമെന്നാണ് വിവരം. 27കാരനായ താരം ലിവര്‍പൂളിനൊപ്പം തിളങ്ങി നില്‍ക്കവെയാണ് 2018ല്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്. എന്നാല്‍ ബാഴ്‌സയ്‌ക്കൊപ്പം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ കുട്ടീഞ്ഞോയ്ക്കായില്ല. 52 മത്സരങ്ങളില്‍ നിന്ന് 13 ഗോള്‍ മാത്രമാണ് നേടിയത്. ഇതോടെ വായ്പയില്‍ കുട്ടീഞ്ഞോയെ ബയേണ്‍ മ്യൂണിക്കിന് കൈമാറി.

ബുണ്ടസ്ലീഗയിലും നിലവാരത്തിനൊത്ത് ഉയരാത്ത താരത്തെ ഈ സീസണിന്റെ അവസാനത്തോടെ ബയേണ്‍ ബാഴ്‌സലോണയ്ക്ക് കൈമാറുമെന്നും ബാഴ്‌സ കുട്ടീഞ്ഞോയെ വില്‍ക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നുമുള്ള വാര്‍ത്ത മിറര്‍ അടക്കമുള്ള പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെയിലാണ് കുട്ടീഞ്ഞോയെ തിരിച്ചെത്തിക്കാന്‍ ലിവര്‍പൂള്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

philippecoutinho

2013ല്‍ ഇന്റര്‍മിലാനില്‍ നിന്ന് ലിവര്‍പൂളിലെത്തിയ കുട്ടീഞ്ഞോ അഞ്ച് കൊല്ലം ക്ലബ്ബിനുവേണ്ടി കളിച്ചു. 152 മത്സരത്തില്‍ നിന്ന് 41 ഗോളാണ് ലിവര്‍പൂളിനൊപ്പം കുട്ടീഞ്ഞോ നേടിയത്. മധ്യനിരയിലെ ക്ലോപിന്റെ വിശ്വസ്തന്‍ ലിവര്‍പൂളിലേക്ക് തിരിച്ചെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്താകും. പ്രീമിയര്‍ ലീഗില്‍ എതിരാളികളേക്കാള്‍ വ്യക്തമായ ലീഡോടെ ലിവര്‍പൂള്‍ കിരീടത്തോടടുക്കുകയാണ്.

Story first published: Tuesday, February 11, 2020, 8:22 [IST]
Other articles published on Feb 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+