For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ പോയ ലിവര്‍പൂള്‍ താരത്തിന്റെ വീട്ടില്‍ മോഷണം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ജര്‍മന്‍ ക്ലബ് ബയറണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ കളിക്കളത്തിലുണ്ടായിരുന്ന താരത്തിന്റെ വീട്ടില്‍ മോഷണം. ലിവര്‍പൂള്‍ താരം സാദിയോ മാനെയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലായിരുന്നു മത്സരം. താരവും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

തെക്കന്‍ ലിവര്‍പൂളിലെ അല്ലെര്‍ട്ടണിലാണ് താരത്തിന്റെ വീട്. വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, കാറിന്റെ താക്കോല്‍ എന്നിവ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈകീട്ട് ആറു മണിക്കും രാത്രി 11.45 നും ഇടയിലായിരുന്നു മോഷണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

SadioMane

ചാമ്പ്യന്‍സ് ലീഗ് കളിക്കുമ്പോള്‍ 2017 നവംബറിലും മാനെയുടെ വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. അന്നും ആന്‍ഫീല്‍ഡില്‍ വെച്ചായിരുന്നു മത്സരം. മാരിബോറിനെതിരെ താരം ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനിടെ മോഷണശ്രമം നടക്കുകയായിരുന്നു. അന്ന് കാര്യമായതൊന്നും മോഷ്ടാക്കള്‍ക്ക് ലഭിച്ചില്ല. വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘത്തെ കണ്ട് അടുത്തവീട്ടിലെ സ്ത്രീ ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

Story first published: Thursday, February 21, 2019, 12:16 [IST]
Other articles published on Feb 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+