വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സിയോടാ കളി... എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല, നായക്കു പോലും രക്ഷയില്ല, വീഡിയോ വൈറല്‍

ലോകകപ്പിനു ശേഷം കുടുംബത്തിനൊപ്പം വിശ്രമത്തിലാണ് സൂപ്പര്‍ താരം

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കളിക്കളത്തില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന താരമാണെന്നത്തില്‍ തര്‍ക്കമുണ്ടാവില്ല. നിരവധി തവണയാണ് തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കു വേണ്ടിയും അര്‍ജന്റീനയ്ക്കു വേണ്ടിയും അദ്ദേഹം കളിക്കളത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. മെസ്സിയുടെ കാലില്‍ പന്ത് ലഭിച്ചാല്‍ അതു തട്ടിയെടുക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് എതിരാളികള്‍ക്കറിയാം. അതുകൊണ്ടു തന്നെ രണ്ടും മൂന്നു പേര്‍ വളഞ്ഞിട്ടാണ് പലപ്പോഴും മെസ്സിയെ ഫൗള്‍ ചെയ്ത് പന്ത് പിടിച്ചെടുക്കുന്നത്.

എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല പന്ത് കാലില്‍ കിട്ടിയാല്‍ നായക്കു പോലും മെസ്സിക്കു മുന്നില്‍ രക്ഷയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. തന്റെ വളര്‍ത്തുനായ ഹള്‍ക്കിനൊപ്പമുള്ള മെസ്സിയുടെ വീഡിയോയാണ് വൈറലാവുന്നത്.

ഹള്‍ക്കിനെ വട്ടം കറക്കി

ഹള്‍ക്കിനെ വട്ടം കറക്കി

തന്റെ നായ ഹള്‍ക്കിനെ മെസ്സി വട്ടം കറക്കുന്നതാണ് വീഡിയോയിലുള്ളത്. മെസ്സിയില്‍ നിന്നും പന്ത് തട്ടാന്‍ ഹള്‍ക്ക് തലങ്ങും വിലങ്ങും ഓടി പഠിച്ച പതിനെട്ട് അടവും പയറ്റുന്നുണ്ടെങ്കിലും രക്ഷയില്ല. ഹള്‍ക്കിന്റെ തലയ്ക്കു മുകളിലൂടെയും ഇടയിലൂടെയും പന്ത് കാലില്‍ നിയന്ത്രിച്ച് മെസ്സി ഫുട്‌ബോള്‍ ലോകത്തെ വീണ്ടും വിസ്മയിപ്പിക്കുകയാണ്.

പോസ്റ്റ് ചെയ്തത് ഭാര്യ തന്നെ

പോസ്റ്റ് ചെയ്തത് ഭാര്യ തന്നെ

മെസ്സിയുടെ ഭാര്യ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ ലോകത്തിനു മുന്നില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിച്ച ശേഷം കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് മെസ്സി.

ഇനി ബാഴ്‌സയില്‍ കാണാം

ഇനി ബാഴ്‌സയില്‍ കാണാം

ലോകകപ്പിന്റെ ആരവങ്ങള്‍ കഴിഞ്ഞതോട മെസ്സി തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം മറ്റൊരു മികച്ച സീസണ്‍ ലക്ഷ്യമിടുകയാണ്. തന്റെ മുഖ്യ എതിരാളിയായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ സ്‌പെയിനില്‍ ഇനി മെസ്സി ഭരണമാണ് വരാനിരിക്കുന്നത്.
റയല്‍ കുത്തകയാക്കി വച്ചിരിക്കുന്ന ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണ ബാഴ്‌സയ്ക്കു നേടിക്കൊടുക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

വീഡിയോ കാണാം

ഹള്‍ക്കിനൊപ്പമുള്ള മെസ്സിയുടെ വീഡിയോ കാണാം

ഇംഗ്ലീഷ് പരീക്ഷ ബുധനാഴ്ച മുതല്‍... ചരിത്രം തിരുത്താന്‍ കോലിപ്പട, ബര്‍മിങ്ഹാമില്‍ പൊടിപാറുംഇംഗ്ലീഷ് പരീക്ഷ ബുധനാഴ്ച മുതല്‍... ചരിത്രം തിരുത്താന്‍ കോലിപ്പട, ബര്‍മിങ്ഹാമില്‍ പൊടിപാറും

വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറിന് ഇന്ത്യയ്ക്ക് സുവര്‍ണാവസരം; എതിരാളികള്‍ ദുര്‍ബലര്‍ വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറിന് ഇന്ത്യയ്ക്ക് സുവര്‍ണാവസരം; എതിരാളികള്‍ ദുര്‍ബലര്‍

Story first published: Tuesday, July 31, 2018, 9:47 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X