ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി
ദമാം: ഏറ്റവും കൂടുതല്‍ അട്ടിമറികള്‍ നടന്ന ലോകകപ്പുകളിലൊന്നായി മാറിക്കഴിഞ്ഞു റഷ്യയിലേത്. വമ്പന്മാരെല്ലാം ഓരോ വഴിയിലായി കാലിടറിയപ്പോള്‍ ഫ്രാന്‍സ് മാത്രമാണ് പ്രതീക്ഷകളുമായി ഫൈനലിലെത്തിയത്. ഫുട്‌ബോള്‍ പണ്ഡിറ്റുമാരുടെ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ഫൈനലിലെത്തിയ ക്രൊയേഷ്യയാണ് ഫ്രാന്‍സിന്റെ എതിരാളി.
ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പും ആരംഭിച്ചതിനുശേഷവും ഫലപ്രവചനങ്ങളും ആരംഭിച്ചിരുന്നു. ബഹുരാഷ്ട്ര ബാങ്കുകള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പ്രവചനങ്ങളിലും സാധ്യത കല്‍പ്പിച്ചതാകട്ടെ ബ്രസീലിനും ജര്‍മനിക്കും. ജര്‍മനി ഗ്രൂപ്പ് ഘട്ടത്തിലും ബ്രസീല്‍ ക്വാര്‍ട്ടറിലും പുറത്തായശേഷവും പ്രവചനങ്ങളില്‍ കൃത്യത കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്നാല്‍, സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് സെമി ഫൈനല്‍, ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായിരിക്കുകയാണ്. ജൂണ്‍ 26ന് തന്റെ ഫേസ്ബുക്കിലൂടെ ഷിഹാബ് എ ഹസ്സന്‍ ആണ് കൃത്യമായ പ്രവചനം നടത്തിയത്. സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയം പോരാട്ടവും ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും ഷിഹാബ് പ്രവചിച്ചു. കൂടാതെ ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുമെന്നും ഫ്രാന്‍സ് ലോകകപ്പ് നേടുമെന്നും ഷിബാഹ് പ്രവചിച്ചിട്ടുണ്ട്.
ഫൈനലില്‍ ഫ്രാന്‍സ് ജേതാക്കളായാല്‍ ഷിഹാബിന്റെ പ്രവചനം ഒന്നുകൂടി സത്യമാകും. അര്‍ജന്റീന ആരാധകനായ ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എഞ്ചിനീയറിങ് കമ്പനിയില്‍ കമ്മീഷനിങ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഏറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍ ആണ് സ്വദേശിയാണ്. എഴുത്തുകാരന്‍ കൂടിയായ ഷിഹാബ് അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിയില്‍ നടന്ന വിവിധ കഥാമത്സരങ്ങളില്‍ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications