കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ക്ക് മെസ്സിയുടെ വക സമ്മാനം

കൊച്ചി: ലോകകപ്പ് നടക്കുന്ന വേളയില്‍ കേരളത്തിലെ അര്‍ജന്റീന ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ സമ്മാനം. ലോകകപ്പിനോടനുബന്ധിച്ച് മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസ്സി.കോമില്‍ നടത്തിയ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയ വീഡിയോയ്ക്കാണ് സമ്മാനം. ചെല്ലാനത്തെ ഫാദര്‍ വിപിന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് സമ്മാനം. ഇക്കാര്യം വിപിനെ അറിയിച്ചിട്ടുണ്ട്.
സമ്മാനമായി മെസ്സി കയ്യൊപ്പിട്ട ഫുട്‌ബോള്‍ ചെല്ലാനത്തെത്തും. വാമോസ് ലിയോ കോണ്ടെസ്റ്റില്‍ ലോകമെങ്ങുനിന്നുമുള്ള അര്‍ജന്റീന, മെസ്സി ആരാധകരുടെ വീഡിയോകള്‍ ആയിരുന്നു മത്സരത്തിനുണ്ടായിരുന്നത്. വോട്ടിങ്ങില്‍ മലയാളികളുടെ വീഡിയോ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വീഡിയോകളില്‍ മൂന്നണ്ണം കേരളത്തില്‍ നിന്നാണന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നു.

ചെല്ലാനത്തെ അര്‍ജന്റീന ആരാധകര്‍ നേരത്തെതന്നെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടിയതാണ്. വിപിന്റെ ഒരു വീഡിയോ കണ്ട ബാഴ്‌സലോണ അദ്ദേഹത്തെ വിളിച്ചിരുന്നു. പിന്നീട് ഈ വീഡിയോ മെസ്സിയുടെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതുതന്നെയാണ് പിന്നീട് മത്സരത്തിനെത്തിയതും.
നേരത്തെ ലോകകപ്പിനു മുന്നോടിയായി മെസ്സി പോസ്റ്റ് ചെയ്ത വീഡിയോയില്‍ മലയാളി ആരാധകരെയും വാര്‍ത്തയായിരുന്നു. ലോകമെങ്ങും മെസ്സിയുടെ അര്‍ജന്റീനയുടെയും ആരാധകരുള്ളപ്പോള്‍ കേരളത്തേയും മലയാളികളെയും ചെല്ലാനത്തെയും പ്രത്യേകം അടയാളപ്പെടുത്താനായതിന്റെ സന്തോഷത്തിനാണ് വിപിനും നാട്ടുകാരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications