Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കൊറോണ ഭീതി... ഐപിഎല്ലിനു വേദിയാവില്ലെന്നു കര്‍ണാടക! കേന്ദ്രത്തിന് കത്തയക്കും

ബെംഗളൂരു: കൊറോണ വൈറസ് കായിക ലോകത്തെയും പിടികൂടുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലെ മല്‍സരങ്ങള്‍ക്കു വേദിയാവില്ലെന്നു നിലപാട് സ്വീകരിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇക്കാര്യമറിയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിനു കത്തയക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. ഐപിഎല്ലിലെ കര്‍ണാടകയിലെ മല്‍സരങ്ങള്‍ നീട്ടി വയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിനോട് കര്‍ണാടക ആവശ്യപ്പെടുന്നത്.

ipl

കര്‍ണാടകയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രോഗബാധ തടയുന്നതിനു വേണ്ടി സംസ്ഥാനത്തു നടക്കാനിരിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്കു വേദിയാവാന്‍ സാധിക്കില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. ബെംഗളൂരുവിലേക്കു മടങ്ങിയെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തേ മഹാരാഷ്ട്ര സര്‍ക്കാരും ഐപിഎല്‍ മല്‍സരങ്ങള്‍ക്കു വേദിയാവുക ബുദ്ധിമുട്ടാണെന്നും ടൂര്‍ണമെന്റ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്തു വര്‍ധിച്ചു കൊണ്ടിരിക്കുന്നതാണ് ഐപിഎല്ലിനെ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. അതേസമയം, ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മാര്‍ച്ച് 29ന് ആരംഭിക്കുമെന്നാണ് നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നത്. വൈറസ് ബാധ തടയാനുള്ള എല്ലാ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഹസ്തദാനം, ആലിംഗനം എന്നിവയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ആരാധകര്‍ക്കൊപ്പം സെല്‍ഫി, ഹസ്തദാനം എന്നിവയും വേണ്ടെന്നു വയ്ക്കാന്‍ ആലോചിക്കുന്നതായി ഗാംഗുലി അറിയിച്ചിരുന്നു. ദില്ലി, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, കേരളം, കര്‍ണാടക എന്നീവിടങ്ങളില്‍ ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 16:01 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+