സ്മിത്തോ കോലിയോ?; ആരാണ് കേമനെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു, ആ സെഞ്ച്വറികള്‍ വൃത്തികെട്ടത്
ദില്ലി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ആണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണോ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമാണ്. രണ്ട് കളിക്കാരും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. വിലക്കിനുശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് ടെസ്റ്റില്‍ പുറത്തെടുത്ത പ്രകടനം താരത്തെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നു.

ജോണ്ടി റോഡ്‌സിന്റെ വിലയിരുത്തല്‍
ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ലോകോത്തര ഫീല്‍ഡറുമായ ജോണ്ടി റോഡ്‌സ് ഇവരില്‍ ആരാണ് കേമനെന്ന് പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് സ്മിത്തിന് മുകളില്‍ നില്‍ക്കുന്ന താരമെന്നാണ് റോഡ്‌സിന്റെ അഭിപ്രായം. കോലിയുടെ ബാറ്റിങ് താന്‍ ഇഷ്ടപ്പെടുന്നുവെന്ന് മുന്‍താരം പറഞ്ഞു. സ്മിത്തിന്റെ ആക്ഷനും ടെക്‌നിക്കും കാഴ്ചയില്‍ മോശമായ സെഞ്ച്വറികളാണ് കാഴ്ചവെക്കുന്നത്. ഇന്നേവരെ താന്‍ അത്തരം സെഞ്ച്വറികള്‍ കണ്ടിട്ടില്ല. എന്നാല്‍, താരം റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും റോഡ്‌സ് വിലയിരുത്തി.

കോലിയുടെ മനോഹര ഷോട്ടുകള്‍
വിരാട് കോലിയുടെ ഷോട്ടുകള്‍ കണ്ടിരിക്കുക മനോഹമാണ്. എത്രമനോഹരമായ ഷോട്ട് എന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത് കോലിയുടെ ഷോട്ടുകളെ തന്നെയായിരിക്കും. എങ്ങിനെ ഇത്തരമൊരു ഷോട്ടുകള്‍ കളിക്കുന്നു എന്ന് അതിശയപ്പെട്ടിട്ടുണ്ടെന്നും റോഡ്‌സ് പറഞ്ഞു. സ്മിത്ത് റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും കളി മനോഹരമല്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോലിക്ക് മാര്‍ക്ക് നല്‍കാനും റോഡ്‌സിന് മടിയുമില്ല.
വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് മോംഗിയ; ബിസിസിഐ വിലക്ക് കരിയര്‍ ഇല്ലാതാക്കി

സ്മിത്തിന്റെ പ്രകടനം
പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് ലഭിച്ച സ്മിത്ത് ആഷസ് പരമ്പരയില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ കളിച്ച താരം 774 റണ്‍സ് അടിച്ചുകൂട്ടി. 110.57 റണ്‍സ് ആണ് ശരാശരി. തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടിയ സ്മിത്ത് ആകെ ഒരു ഇന്നിങ്‌സില്‍ മാത്രമാണ് 50 റണ്‍സ് തികയ്ക്കാതെ പുറത്തായതെന്നത് താരത്തിന്റെ മികവ് വിളിച്ചോതുന്നു.
ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും ഞെട്ടിക്കുന്ന തോല്‍വി, ബാഴ്‌സയ്ക്ക് സമനില

ഗാംഗുലിയുടെ അഭിപ്രായം
കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുമ്പോള്‍ ആരാണ് ഏറ്റവും കേമനെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയും വിലയിരുത്തിയിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കോലിയാണെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. ഇത് തനിക്കു ഏറെ സന്തോഷവും നല്‍കുന്ന കാര്യമാണ്. സ്മിത്ത് എത്ര മികച്ച ബാറ്റ്സ്മാനാണെന്ന് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ തെളിയിക്കുന്നതായും ഗാംഗുലി പറഞ്ഞു. കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുന്നതിന് താന്‍ എതിരാണെന്നും ഗാംഗുലി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications