For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് മോംഗിയ; ബിസിസിഐ വിലക്ക് കരിയര്‍ ഇല്ലാതാക്കി

ദില്ലി: എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ താരം ദിനേഷ് മോംഗിയ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി കളിച്ച് 12 വര്‍ഷമായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറെനാള്‍ കളിച്ചിരുന്നു. ഓള്‍ റൗണ്ടറായി അറിയപ്പെടുന്ന താരം 2007ലാണ് അവസാനമായി കളിക്കളത്തിലിറങ്ങിയത്. അന്ന് പഞ്ചാബിന് വേണ്ടി കളിച്ച താരത്തിന് പിന്നീട് ബിസിസിഐയുടെ വിലക്ക് ലഭിച്ചിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ടി20 ക്രിക്കറ്റ് ലീഗ് അവതരിപ്പിച്ച ഇന്ത്യന് ക്രിക്കറ്റ് ലീഗിനുവേണ്ടി കളിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്ക് ലഭിച്ചത്. ഇതിനുശേഷം ഇന്ത്യന്‍ ദേശീയ ടീമിലേക്ക് താരത്തെ പരിഗണിച്ചിട്ടില്ല. പഞ്ചാബിനുവേണ്ടി 1995ല്‍ 19-ാം വയസിലാണ് അരങ്ങേറുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ 2001ല്‍ ഇന്ത്യയുടെ ദേശീയ ടീമില്‍ കളിക്കാന്‍ വിളിയെത്തി.

dineshmongia

പിന്നീട് ഇന്ത്യയ്ക്കുവേണ്ടി 57 ഏകദിനങ്ങളില്‍ കളിച്ചു. 27.95 റണ്‍സ് ശരാശരിയില്‍ 1230 റണ്‍സാണ് അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്നുള്ള സമ്പാദ്യം. 2002 മാര്‍ച്ചില്‍ സിംബാബ്‌വേയ്‌ക്കെതിരെ പുറത്താകാതെ 159 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ കളിക്കാന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ കൂടിയായ മോംഗിയയ്ക്ക് കഴിഞ്ഞില്ല. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 21 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

കൗണ്ടിയില്‍ ലങ്കാഷെയറിനുവേണ്ടിയും ലീസിസ്റ്റര്‍ഷെയറിനുവേണ്ടിയും കളിച്ചു. ഐസിഎല്ലില്‍ കളിച്ചതോടെയാണ് താരത്തിന്റെ കരിയറിന് വിരാമമായത്. സമാന്തര ലീഗില്‍ കളിച്ച കളിക്കാരെയെല്ലാം ബിസിസിഐ വിലക്കിയിരുന്നു. പിന്നീട് അമ്പാട്ടി റായിഡു ഉള്‍പ്പെടെയുള്ള കളിക്കാരുടെ വിലക്ക് നീക്കിയെങ്കിലും മോംഗിയ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവന്നില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായിരുന്നു. ഭാവിയില്‍ പരിശീലകനാകാണ് മോംഗിയയുടെ തീരുമാനം.

Story first published: Wednesday, September 18, 2019, 11:11 [IST]
Other articles published on Sep 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+