For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും ഞെട്ടിക്കുന്ന തോല്‍വി, ബാഴ്‌സയ്ക്ക് സമനില

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ലിവര്‍പൂളിനും തോല്‍വിയോടെ തുടക്കം. ചെല്‍സി വലന്‍സിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ തോല്‍വി. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ടീം ബാഴ്‌സലോണ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ സമനില പാലിച്ചു. ഭാഗ്യംകൊണ്ടാണ് ബാഴ്‌സലോണ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്.

ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി

ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി

പ്രീമിയര്‍ ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ലിവര്‍പൂള്‍ ജയമുറപ്പിച്ചാണ് നാപ്പോളിയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍, അവസാന പത്ത് മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങിയ ചാമ്പ്യന്മാര്‍ തോല്‍വി ഏറ്റുവാങ്ങി. ഡ്രൈസ് മെര്‍ട്ടന്‍സ്(82), ഫെര്‍ണാണ്ടോ ലോറന്റെ(90+2) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ലിവര്‍പൂളിന്റെ ശക്തമായ മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുന്നതില്‍ നോപ്പോളി വിജയംകണ്ടു.

സമനില കൈവിട്ട് ചെല്‍സി

സമനില കൈവിട്ട് ചെല്‍സി

ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി സ്വന്തം മൈതാനത്താണ് വലന്‍സിയയോട് തോല്‍വി വഴങ്ങിയത്. പരിശീലകനെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രാങ്ക് ലാംപാര്‍ഡിന് അര്‍ഹിച്ച ഫലം കളിക്കാര്‍ നല്‍കിയില്ല. കളിയുടെ ഒഴുക്കിനെതിരായി 74-ാം മിനിറ്റില്‍ റോഡ്ഗിഗോ വലന്‍സിയയുടെ വിജയഗോള്‍ നേടി.

കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും റോസ് ബാര്‍ക്ലിയുടെ ഷോട്ട് ബാറില്‍ തട്ടി പുറത്തുപോവുകയായിരുന്നു. തുടരെ ആക്രമങ്ങള്‍ നടത്തിയിട്ടും ഗോളടിക്കാന്‍ കഴിയാത്തത് ചെല്‍സിക്ക് തിരിച്ചടിയായി.

ചാമ്പ്യന്‍സ് ലീഗിലെ നെയ്മറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെട്ടിക്കുറച്ചു

ബാഴ്‌സലോണ്ക്ക് സമനില

ബാഴ്‌സലോണ്ക്ക് സമനില

സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂടാതെയാണ് ബാഴ്‌സലോണ ആദ്യ ഇലവനെ ഇറക്കിയത്. പതിവുപോലെ പന്തടക്കം കാട്ടിയതും ബാഴ്‌സയാണ്. എന്നാല്‍, ഗോളിക്കാന്‍ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. സുവാരസും ഗ്രീസ്മാനും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞില്ല. സാഞ്ചോയെ സെമഡോ ബോക്സില്‍ വീഴ്ത്തിയതിന് ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ അവസരം പാഴാക്കി.

ബാഴ്സലോണയ്ക്കായി ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പതിനാറുകാരനായ അന്‍സു ഫാത്തി സ്വന്തമാക്കി. 59-ാം മിനിറ്റില്‍ ഫാത്തിക്ക് പകരം മെസ്സിയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ഗില്ലിനും കരുണിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കം

മറ്റു മത്സരഫലങ്ങള്‍

മറ്റു മത്സരഫലങ്ങള്‍

മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍, ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് സ്ലാവിയ പ്രാഗ് മത്സരം സമനിലയിലായി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. നെതര്‍ലന്‍ഡ്‌സ് ടീം അയാക്‌സ് എതിരില്ലാത്ത മൂന്നു ഗോളിന് ഫ്രഞ്ച് ടീം ലില്ലെയെ തോല്‍പ്പിച്ചു. ലിപ്‌സിഗ്, ബെന്‍ഫിക്കയെ 2-1നും പരാജയപ്പെടുത്തി. റെഡ്ബുള്‍ ബെല്‍ജിയം ക്ലബ്ബ് ജെങ്കിനെ 6-2 എന്ന വമ്പന്‍ മാര്‍ജിനിലാണ് തകര്‍ത്തത്.

Story first published: Wednesday, September 18, 2019, 9:22 [IST]
Other articles published on Sep 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+