Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനും കരുണിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കം

മൈസൂര്‍: ദക്ഷിണാഫ്രിക്ക എ ടിമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യയുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍നായര്‍ക്കൊപ്പം (78) ക്യാപ്റ്റന്‍ വൃദ്ധിമാന്‍ സാഹയാണ് (36) ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു.സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിമന്യു ഈശ്വരന്റെ (5) വിക്കറ്റ് ഇന്ത്യ എയ്ക്ക് നഷ്ടമായി.അധികം വൈകാതെ മൂന്നാമന്‍ പ്രിയങ്ക് പാഞ്ചലിനെയും (6) ഇന്ത്യക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ ശുബ്മാന്‍ ഗില്‍ (92), കരുണ്‍ നായര്‍ (78) കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറയേകി. ഇരുവരും ചേര്‍ന്ന് 135 റണ്‍സാണ് ടീമിന് സമ്മാനിച്ചത്.

shubmangill

137 പന്തില്‍ 12 ഫോറും ഒരു സിക്‌സുമടക്കം സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ഗില്ലിനെ ലൂതോ സിപാംലയാണ് പുറത്താക്കിയത്. 167 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെയാണ് കരുണ്‍ പുറത്താവാതെ നില്‍ക്കുന്നത്.സാഹ 86 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയും നേടി. ലൂങ്കി എന്‍ഗിഡി,വിയാന്‍ മുള്‍ഡര്‍,ലൂതോ സിപാംല എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Wednesday, September 18, 2019, 8:55 [IST]
Other articles published on Sep 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+