Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന മിനിറ്റില്‍ നെഞ്ചകം തകര്‍ന്നിട്ടും ഗ്യാലറികള്‍ വൃത്തിയാക്കി ജപ്പാന്‍ ആരാധകര്‍

കണ്ടു പഠിക്കണം ലോകം ജപ്പാനെ | Oneindia Malayalam

റോസ്‌തോവ് ഓണ്‍ ഡോണ്‍: 2018 ഫിഫ ലോകകപ്പ് കാണാനെത്തിയ ജപ്പാന്‍ ആരാധകര്‍ ഒരു വലിയ മാതൃകയാണ് സൃഷ്ടിച്ചത്. മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷവും സ്റ്റേഡിയത്തില്‍ തുടരുന്ന ആരാധകര്‍ ഗ്യാലറികള്‍ വൃത്തിയാക്കിയ ശേഷമാണ് മടങ്ങുക. ബെല്‍ജിയത്തിന് എതിരായ മത്സരത്തില്‍ സ്വന്തം ടീം 3-2ന് തോല്‍വി ഏറ്റുവാങ്ങി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിട്ടും ഈ ശീലത്തിന് ആരാധകര്‍ മാറ്റംവരുത്തിയില്ല.

രണ്ടാം റൗണ്ടില്‍ പ്രവേശനം നേടിയ ഏക ഏഷ്യന്‍ ടീമായിരുന്നു ജപ്പാന്‍. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും ജപ്പാന് പിന്നില്‍ അണിനിരന്നു. രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്നിട്ടും ബെല്‍ജിയത്തിന്റെ തിരിച്ചടിയെ അതിജീവിക്കാന്‍ ജപ്പാന് സാധിച്ചില്ല. 1970-ല്‍ ജര്‍മ്മനി രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം ഇംഗ്ലണ്ടിനെ 3-2ന് കീഴടക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരു ടീം ഇതേനിലയില്‍ തിരിച്ചടിക്കുന്നത്.

fifa

ടീം തോറ്റതിന്റെ വേദനയിലും ഗ്യാലറി വൃത്തിയാക്കുന്ന ചുമതല ജപ്പാന്‍ ആരാധകര്‍ മറന്നില്ല. റോസ്‌തോവ് അരീന സ്‌റ്റേഡിയത്തില്‍ തങ്ങള്‍ ഇരുന്ന ഭാഗത്തെ മാലിന്യങ്ങള്‍ ഇവര്‍ വൃത്തിയാക്കി. ടൂര്‍ണമെന്റില്‍ വലിയ ടീമൊന്നും ആയിരുന്നില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലും, ബെല്‍ജിയത്തിന് എതിരെയുള്ള മത്സരവും 61-ാം റാങ്കുകാര്‍ക്ക് ആരാധകരെ നേടിക്കൊടുത്തു. താരങ്ങള്‍ പ്രകടനം കൊണ്ട് കൈയടി നേടിയപ്പോള്‍ ഗ്യാലറി വൃത്തിയാക്കി ആരാധകരും പ്രശംസ നേടി.

റഷ്യയില്‍ ടൂര്‍ണമെന്റ് കാണാനെത്തിയ ജപ്പാന്‍ ആരാധകര്‍ ഈ രീതി കൃത്യമായി സൂക്ഷിച്ചിരുന്നു. മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ഒരു മാതൃകയായി ഇത് മാറിയിരുന്നു. ജപ്പാന് പുറമെ സെനഗല്‍ ആരാധകരും ഗ്യാലറി വൃത്തിയാക്കി കൈയടി വാങ്ങിയിരുന്നു.


Story first published: Tuesday, July 3, 2018, 16:52 [IST]
Other articles published on Jul 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+