Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍; ധോണി ലളിത ചിന്താഗതിയുള്ള ലളിത സ്വഭാവമുള്ള വ്യക്തി: ഇര്‍ഫാന്‍ പഠാന്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ആഗസ്റ്റ് 15ന് രാത്രിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ ഇതിഹാസ ക്രിക്കറ്റ് യാത്രയ്ക്ക് വിരാമമിട്ടത്. ഇന്ത്യക്ക് നേട്ടങ്ങളൊന്നും നല്‍കാന്‍ ബാക്കിനിര്‍ത്താതെയാണ് 39ാം വയസില്‍ ധോണിയുടെ പടിയിറക്കം. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് മുന്‍ സഹതാരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചിരിക്കുകയാണ്.

'ലളിതമായ ചിന്താഗതികളുള്ള ലളിത സ്വഭാവമുള്ള വ്യക്തിയാണ് ധോണി. അദ്ദേഹത്തെക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യം മാത്രമെ ധോണി നിയന്ത്രിക്കാറുള്ളു. ഉദാഹരണം പറഞ്ഞാല്‍ ബൗളര്‍മാര്‍ക്ക് വേണ്ടി പന്തെറിയാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ബൗളര്‍മാര്‍ക്ക് എല്ലാ ജോലികളും ചെയ്യേണ്ടിവന്നു. അവര്‍ പന്ത് ശരിയായ സ്ഥലങ്ങളില്‍ എറിയുമ്പോള്‍ വിക്കറ്റ് കീപ്പറായ ധോണി അത് അടുത്തുനിന്ന് കാണേണ്ടി വന്നു. സമ്മര്‍ദ്ദത്തെ സ്വയം മനസിലാക്കിയ അദ്ദേഹം മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നതിനേക്കാള്‍ നന്നായി സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്തു'പഠാന്‍ മൈ ഖേലിനോട് പറഞ്ഞു.

dhoniandirfanpathan

ഇര്‍ഫാന്‍ പഠാനെ ആദ്യമായി കണ്ട ഓര്‍മകളും പഠാന്‍ പങ്കുവെച്ചു. 'അദ്ദേഹത്തെ ആദ്യമായി ബംഗളൂരുവില്‍വെച്ച് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അതൊരു പരിശീലന മത്സരമായിരുന്നു. ഞാന്‍ നന്നായിത്തന്നെ പന്തെറിഞ്ഞു. ഇന്ത്യ എ ടീമിലെ പുതുമുഖമായിരുന്നെങ്കിലും ടീമിനുവേണ്ടി മികച്ച പ്രകടനം ധോണി പുറത്തെടുത്തു. ധോണിക്കെതിരേ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ വളരെ നിസാരമായി ധോണിയത് അടിച്ചുപറത്തിയത് ഞാന്‍ ഓര്‍ക്കുന്നു. അപ്പോഴാണ് ആദ്യമായി ഈ വ്യക്തി ഒരു കൂറ്റന്‍ ഷോട്ട് കളിക്കുന്നവനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അതാണ് ധോണിയുടെ കഴിവ് ഞാന്‍ മനസിലാക്കിയ ആദ്യ നിമിഷം.'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനും ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചു. 'ലഭിച്ച ഉറവിടങ്ങളെ ഏറ്റവും മികച്ചതായി ഉപയോഗിച്ച നായകന്‍. നിങ്ങളോടൊപ്പം സ്വാതന്ത്ര്യത്തോടെ പന്തെറിയാന്‍ സാധിച്ചതിനെ നന്നായി ആസ്വദിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിന് എല്ലാ ആശംസകളും നേരുന്നു'-സഹീര്‍ ഖാന്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് തീരാ നഷ്ടം തന്നെയാണ് എം എസ് ധോണിയുടെ വിരമിക്കല്‍. രോഹിത് ശര്‍മ,സുരേഷ് റെയ്‌ന,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ തുടങ്ങിയ നിരവധി താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തിയത് ധോണിയാണ്.

Story first published: Sunday, August 16, 2020, 12:56 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+