For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തുമോ? കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ പറയുന്നു

മൊഹാലി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഐപിഎല്‍ 13ം എഡിഷണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഏത് വിധേനെയും ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ സാഹചര്യത്തില്‍ വിദേശ താരങ്ങളെ പങ്കെടുപ്പിക്കുക അസാധ്യമായ കാര്യമാണ്. അതിനാല്‍ വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. വിദേശതാരങ്ങളുടെ അഭാവനത്തില്‍ ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമകളിലൊരാളായ നെസ് വാഡിയ.

ഐപിഎല്‍

വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തുക അസാധ്യമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യയുടെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് ഐപിഎല്‍.ലോകത്തിലെത്തന്നെ മികച്ച ക്രിക്കറ്റ് ലീഗുകളിലൊന്നാണിത്. അതിനാല്‍ അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണയും വിദേശ താരങ്ങളും ഐപിഎല്ലിന് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നത് സാഹസമാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐ

ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമലും കഴിഞ്ഞ ദിവസം ഇതേ കാര്യം അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ ആ സമയത്തിനുള്ളില്‍ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പലപ രാജ്യങ്ങളിലും താരങ്ങള്‍ക്ക് യാത്രാ വിലക്കുണ്ട്.

ടി20 ലോകകപ്പ് മാറ്റിവെക്കണോ? മുന്‍ ശ്രീലങ്കന്‍ നായകന്‍ സംഗക്കാര പ്രതികരിക്കുന്നു

കോവിഡ് വ്യാപനം

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ താരങ്ങളെ ഇന്ത്യയിലേക്കുവിടാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ വിടാനുള്ള സാധ്യതയും കുറവാണ്. അതേ സമയം ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക.ഇനിനോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിച്ചാലും വിദേശ താരങ്ങളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുകയെന്നത് അസാധ്യമാണ്.

എന്നെ നായകനാക്കുന്നതില്‍ ധോണി വലിയ പങ്കുവഹിച്ചു; മനസ്സ് തുറന്ന് കോലി

ഐപിഎല്‍

അതേ സമയം ഐപിഎല്‍ നടത്താന്‍ സാധിക്കാതിരുന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാവും അത് സൃഷ്ടിക്കുക. ഐപിഎല്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ 4000 കോടി രൂപയാവും നഷ്ടം സംഭവിക്കുകയെന്ന് കഴിഞ്ഞ ദിവസം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇത്രയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഏത് വിധേനയും ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ.

രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ക്രിക്കറ്റ്

അതേ സമയം ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ താരങ്ങള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സൂപ്പര്‍ താരങ്ങളായ കോലിയും രോഹിതും മുംബൈയിലാണുള്ളത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് പരിശീലനം ആരംഭിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജൂണില്‍ ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തും. ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയും പര്യടനത്തിലുണ്ടാവും.

Story first published: Sunday, May 31, 2020, 13:41 [IST]
Other articles published on May 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+