ടി20 ലോകകപ്പ് മാറ്റിവെക്കണോ? മുന്‍ ശ്രീലങ്കന്‍ നായകന്‍ സംഗക്കാര പ്രതികരിക്കുന്നു
കൊളംബോ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കണമോ വേണ്ടയോ എന്ന ചര്‍ച്ച സജീവമാണ്. ഓസ്‌ട്രേലിയ വേദിയാകുന്ന ലോകകപ്പ് നീട്ടിവെക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഓസ്‌ട്രേലിയയിലടക്കം പല രാജ്യങ്ങളും ഇപ്പോഴും കടുത്ത നിയന്ത്രണത്തിലാണുള്ളത്. കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്ന ആശയക്കുഴപ്പത്തിലാണ് ഐസിസി. ഇപ്പോഴിതാ ടി20 ലോകകപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും നിലവിലെ എംസിസി പ്രസിഡന്റുമായ കുമാര്‍ സംഗക്കാര.
നിലവിലെ സാഹചര്യം വിലയിരുത്തിയല്ല തീരുമാനമെടുക്കേണ്ടതെന്നും വൈറസിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയാവണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ വീഡിയോ ലൈവിലെത്തിയാണ് സംഗക്കാര പ്രതികരിച്ചത്. വൈറസ് എപ്പോള്‍ പൂര്‍ണമായും മാറുമെന്ന് പറയാന്‍ സാധിക്കില്ല. ഇത് എല്ലാ സീസണിലും വരുന്നതാണോ? ഈ രോഗത്തെ അംഗീകരിച്ചുകൊണ്ട് വേണോ ഇനിയുള്ള ജീവിതം. ഇതിനുള്ള പ്രതിരോധ മരുന്ന് എപ്പോള്‍ കണ്ടെത്തും? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തുക ഇപ്പോള്‍ എളുപ്പമല്ലാത്ത കാര്യമാണ്. കാര്യങ്ങളെക്കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം ഐസിസി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഗക്കാര പറഞ്ഞു.

42കാരനായ സംഗക്കാര എംസിസിയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2011ലെ ലോകകപ്പില്‍ റണ്ണേഴ്സപ്പായ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് സംഗാക്കാരയായിരുന്നു. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി20യില്‍ നിന്ന് 1382 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ കുമാര്‍ സംഗക്കാര ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ
കൊറോണയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ക്രിക്കറ്റ് മത്സരങ്ങളെല്ലാം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ ജൂണില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന് ബിസിസി ഐ വ്യക്തമാക്കിക്കഴിഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടക്കേണ്ട ഐപിഎല്‍ ടി20 ലോകകപ്പിന് മുന്നോടിയായി നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനവും നടത്തും. ടെസ്റ്റും ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയാവും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications