For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നെ നായകനാക്കുന്നതില്‍ ധോണി വലിയ പങ്കുവഹിച്ചു; മനസ്സ് തുറന്ന് കോലി

മുംബൈ: എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം കോലിയെന്ന ഉത്തരം ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്നു. കോലി ബാറ്റിങ്ങില്‍ റെക്കോഡ് പ്രകടനവുമായി കുതിക്കുന്ന സമയത്തായിരുന്നു ധോണിയില്‍ നിന്ന് കോലിക്ക് നായകസ്ഥാനം ലഭിക്കുന്നത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഒട്ടുമില്ലാതെ ഇന്ത്യയെ വിജയങ്ങളുടെ നെറുകയിലേക്കുയര്‍ത്തിയ കോലി തന്നെ നായകനാക്കിയ മാറ്റിയതില്‍ ധോണിക്കുള്ള പങ്കിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ധോണി

ധോണിയാണ് തന്നെ മികച്ച ക്യാപ്റ്റനാക്കിയതെന്നാണ് കോലി പറഞ്ഞത്.ധോണി ഒരുപാട് നാള്‍ എന്നെ നിരീക്ഷിച്ചു. പെട്ടെന്നൊരു ദിവസം നീ ക്യാപ്റ്റനായിക്കോളു എന്ന് പറയുകയായിരുന്നില്ല. ധോണി നല്‍കിയ ആത്മവിശ്വാസവും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളുമാണ് മികച്ച നായകനാക്കിയത്. ഇന്ത്യയുടെ ക്യാപ്റ്റനാകുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ധോണി വഹിച്ചത്. അദ്ദേഹം എന്നോട് എപ്പോഴും ആശയവിനിമയം നടത്തുമായിരുന്നു. ധോണിക്ക് ശേഷം എനിക്ക് നായകനാവാന്‍ സാധിക്കുമെന്ന ധൈര്യം പകര്‍ന്നുതന്നത് ധോണിയാണ്-കോലി പറഞ്ഞു. രവിചന്ദ്ര അശ്വിനുമായുള്ള വീഡിയോ ചാറ്റിങ്ങിനിടെയാണ്‌കോലി ധോണിയെക്കുറിച്ച് പ്രതികരിച്ചത്.

ധോണി

2014ല്‍ ധോണി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതുമുതല്‍ കോലിയാണ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത് കോലിയുടെ നായകത്വത്തിന് കീഴിലാണ്. ഇന്ത്യയെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാക്കാനും കോലിക്ക് സാധിച്ചു. എന്നാല്‍ ഇതുവരെ ഐസിസിയുടെ ഒരു കിരീടം നേടാന്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ഇന്ത്യ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ ധോണി രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമടക്കം മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷവും ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന ധോണി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.

മൂന്ന് മാസം ജര്‍മനിയില്‍ കുടുങ്ങി; ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി വിശ്വനാഥന്‍ ആനന്ദ്

ഇന്ത്യ

സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തുപോയതിന് പിന്നാലെയാണ് ധോണി ടീമില്‍ നിന്ന് ഇടവേളയെടുത്തത്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങി ടീമില്‍ തിരിച്ചെത്താമെന്നായിരുന്നു ധോണിയുടെ പ്രതീക്ഷ. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതോടെ ഐപിഎല്‍ മാറ്റിവെക്കേണ്ടി വന്നത് ധോണിക്ക് തിരിച്ചടിയായി. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടി20 ലോകകപ്പ് മാറ്റിവെച്ചേക്കും. അങ്ങനെ വന്നാല്‍ ധോണിക്ക് ടീമില്‍ മടങ്ങിയെത്താനുള്ള സാധ്യത ഉയരും.

IPL: ധോണിയെ ആര്‍സിബി വേണ്ടെന്നു വച്ചു! ഫ്ളോപ്പാവുമോയെന്ന് ഭയന്നു- വെളിപ്പെടുത്തല്‍

കോലി

നിലവില്‍ മുംബൈയിലാണ് കോലിയുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ പരിശീലനം ആരംഭിച്ചെങ്കിലും കോലിയും രോഹിതും മുംബൈയില്‍ തുടരുകയാണ്. മുംബൈയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അവിടെത്തന്നെ കഴിയാനാണ് ബിസിസിഐ നിര്‍ദേശം നല്‍കിയത്. ഇരുവരും വീട്ടില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തും.

Story first published: Sunday, May 31, 2020, 11:59 [IST]
Other articles published on May 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+