For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് മാസം ജര്‍മനിയില്‍ കുടുങ്ങി; ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി വിശ്വനാഥന്‍ ആനന്ദ്

മുംബൈ: മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മൂന്ന് മാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് മാസം ജര്‍മനിയില്‍ കുടുങ്ങിയ ശേഷമാണ് ആനന്ദിന്റെ തിരിച്ചുവരവ്. ആനന്ദ് തിരിച്ചെത്തിയ വിവരം അദ്ദേഹത്തിന്റെ ഭാര്യ അരുണയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി വഴി ബംഗളൂരിവിലാണ് ആനന്ദ് എത്തിയത്. നാട്ടില്‍ എത്തിയാലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസം അദ്ദേഹം ക്വാറന്റീനില്‍ കഴിയണം.

ബുണ്ടസ്ലീഗ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ജര്‍മനിയിലേക്ക് പോയത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോകത്ത് ആകെ കോവിഡ് പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്രാവിലക്ക് വന്നതോടെ ആനന്ദ് ജര്‍മനിയില്‍ കുടുങ്ങുകയായിരുന്നു. ചെന്നൈയിലെ വീട്ടിലാവും ആനന്ദ് ക്വാറന്റീനില്‍ കഴിയുക. 50കാരനായ ആനന്ദാണഅ ഇന്ത്യയിലെ ആദ്യത്തെ ഗ്രാന്റ്മാസ്റ്ററാണ്.1988ലാണ് അദ്ദേഹത്തിന്റെ നേട്ടം.

viswanathananand

കോറോണ വൈറസ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്. ലോകത്താകെ 6026418 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3004446 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.366422 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. മഹാരാഷ്ട്രയിലാണ് നിലവില്‍ രോഗവ്യാപനം കൂടുതലുള്ളത്. ന്യൂഡല്‍ഹി, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡ് സാമൂഹ്യ സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം മൂലം കായിക മത്സരങ്ങളെല്ലാം മാര്‍ച്ച് തുടക്കവാരത്തോടെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ തുടങ്ങിയ ലീഗുകള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ബുണ്ടസ്ലീഗ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സീരി എയും ഉടന്‍ ആരംഭിക്കും.അതേ സമയം ഫ്രഞ്ച് ലീഗ് സീസണ്‍ റദ്ദാക്കി പിഎസ്ജിയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് ലോകത്തെ രോഗബാധിതര്‍ക്ക് വളരെയേറെ സാമ്പത്തിക സഹായമാണ് കായിക താരങ്ങള്‍ നല്‍കിയത്. ഫുട്‌ബോള്‍ താരങ്ങള്‍ ക്യാമ്പയിനിലൂടെ രോഗബാധിതര്‍ക്കായുള്ള പണം കണ്ടെത്തിയിരുന്നു. ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യയിലും കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനം ജൂണില്‍ പുനരാരംഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പര്യടനമാകും ആദ്യം ഇന്ത്യ കളിക്കുക. അതിന് ശേഷം ഐപിഎല്‍ ഉണ്ടാകുമെന്നാണ് വിവരം. അതേ സമയം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

Story first published: Sunday, May 31, 2020, 10:41 [IST]
Other articles published on May 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+