Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നടരാജന് കൊവിഡ്! ആറു പേര്‍ ഐസൊലേഷനില്‍- എസ്ആര്‍എച്ച്- ഡിസി മല്‍സരം നടക്കും

1

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലും ഭീഷണിയായി കൊവിഡ്. ടൂര്‍ണമെന്റ് പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന്റെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഇതേ തുടര്‍ന്നു നടരാജനെയടക്കം ആറു പേരെ ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ ഇന്നു നടക്കാനിരിക്കുന്ന എസ്ആര്‍എച്ച്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

എസ്ആര്‍എച്ച് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ജെ ശ്യാംസുന്ദര്‍, ടീം ഡോക്ടര്‍ അഞ്ജന വണ്ണന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേഡ്കര്‍, നെറ്റ് ബൗളര്‍ പെരിയസാമി ഗണേശന്‍ എന്നിവരെയാണ് ഐസൊലേഷനില്‍ ആക്കിയിരിക്കുന്നത്. എസ്ആര്‍ച്ച് സംഘത്തിലെ മറ്റുള്ളവരെയെല്ലാം പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിക്കു ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണ്. ഇതേ തുടര്‍ന്നാണ് രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ദുബായില്‍ നടക്കാനിരിക്കുന്ന മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം നടത്താന്‍ ബിസിസിഐ തീരുമാനമെടുത്തത്.

ആര്‍-പിസിഎര്‍ ടെസ്റ്റിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ടി നടരാജന്റെ ഫലം പോസിറ്റീവായത്. സ്‌ക്വാഡിലെ മറ്റുള്ളവരില്‍ നിന്നും മാറി അദ്ദേഹം സ്വയം ഐസൊലേഷനില്‍ പോയിരിക്കുകയാണ്. നടരാജന് നിലവില്‍ രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേരെ മെഡിക്കല്‍ ടീം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ഐസൊലേഷനിലാണ്. അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരടക്കം സ്‌ക്വാഡിലെ എല്ലാവരെയും ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. അതിനാല്‍ തന്നെ ഇന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിക്കുന്ന സണ്‍റൈസേഴ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരം നേരത്തേ തീരുമാനിച്ച പ്രകാരം നടക്കുമെന്നാണ് ബിസിസിഐയുയെ വാര്‍ത്താക്കുറിപ്പിലുള്ളത്.

2

ശക്തമായ ബയോ ബബ്ള്‍ സുരക്ഷയുണ്ടായിട്ടും നടരാജന് കൊവിഡ് പിടിപെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മാത്രമല്ല ടൂര്‍ണമെന്റിനെയാകെ ഭീതിയിലാക്കിയിട്ടുണ്ട്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകണെങ്കില്‍ രണ്ടാം തവണയും ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാനോ ചിലപ്പോള്‍ റദ്ദാക്കാനോ ബിസിസിഐ നിര്‍ബന്ധിതരായി തീരും. നേരത്തേ ഏപ്രില്‍-മേയ് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നു പോയത് ഇതേ കാരണത്താലായിരുന്നു. അന്നു ഒന്നിലേറെ ഫ്രാഞ്ചൈസികളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെയായിരുന്നു ബിസിസിഐ ടൂര്‍ണമെന്റ് അടിയന്തരമായി നിര്‍ത്തി വച്ചത്.

Story first published: Wednesday, September 22, 2021, 15:54 [IST]
Other articles published on Sep 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+