ടുറിന്: ടീമിന്റെ മോശം പ്രകടനത്തിന് കാരണം മികച്ച താരങ്ങളുടെ അഭാവമാണെന്ന് പരിശീലകന് അന്റോണിയോ കോന്റെ വ്യക്തമാക്കിയതിന് പിന്നാലെ ടീമിന്റെ കരുത്തുയര്‍ത്താന്‍ ഇന്റര്‍ മിലാന് തയ്യാറെടുക്കുന്നു. റോമലു ലുക്കാക്കുവിനൊപ്പം മുന്‍നിരയിലേക്ക് ചെല്‍സിയുടെ ഫ്രഞ്ച് സ്ട്രൈക്കര്‍ ഒലിവര്‍ ജിറൗഡിനെയാണ് ഇന്റര്‍ ലക്ഷ്യമിടുന്നത്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ താരത്തെ ടീമിലെത്തിക്കാമെന്ന് ഇന്റര്‍ പ്രതീക്ഷിക്കുന്നു.
ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ചെല്‍സിയില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്ത ജിറൗഡിനും ക്ലബ്ബ് വിടാന്‍ താല്പര്യമുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൈമാറ്റ ജാലകത്തില്‍ വിലക്ക് നിക്കുന്നതിനാല്‍ ജിറൗഡിനെ കൈമാറാന്‍ ചെല്‍സി തയ്യാറാകാനും സാധ്യതയില്ല. ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്പോട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സീസണില്‍ ആറ് മത്സരമാണ് ജിറൗഡ് ചെല്‍സിക്കുവേണ്ടി കളിച്ചത്. 2020 ജൂണ്‍വരെ മാത്രമാണ് ജിറൗഡുമായി ചെല്‍സിക്ക് കരാറുള്ളു.33 കാരനായ ജിറൗഡ് ആഴ്സണലിന് വേണ്ടി ആറ് വര്‍ഷം കളിച്ചിട്ടുണ്ട്.
ടി20: നാണംകെട്ട് പാക്കിസ്ഥാന്, 8 താരങ്ങള്‍ രണ്ടക്കം കടന്നില്ല; ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ വിജയം
സീസണില്‍ തരക്കേടില്ലാതെ തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ഇന്റര്‍ പിന്നോട്ടുപോയി. ലുക്കാക്കുവിനൊപ്പം മുന്നേറ്റത്തില്‍ മികച്ച താരങ്ങളില്ല. അലക്സീസ് സാഞ്ചസിന് പരിക്കേറ്റതും ഇന്ററിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ജനുവരിയില്‍ കൂടുതല്‍ താരങ്ങളെ ഇന്റര്‍ സ്വന്തമാക്കുമെന്നാണ് വിവരം.