ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയം തകര്‍ത്തു; ഏഷ്യന്‍ ഗെയിംസ് ആശങ്കയില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അടുത്തമാസം ഏഷ്യന്‍ ഗെയിംസ് നടക്കാനിരിക്കെ കാണികളുടെ ആക്രമണ സ്വഭാവം ആശങ്കയുണ്ടാക്കുന്നു. ഏഷ്യന്‍ ഗെയിംസ് നടക്കേണ്ടുന്ന വേദികളിലൊന്ന് കഴിഞ്ഞദിവസം ഫുട്‌ബോള്‍ ആരാധകര്‍ തകര്‍ത്തു. ഇന്തോനേഷ്യയിലെ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെയായിരുന്നു സംഭവം.

സുമാത്ര ഐലന്‍ഡിലെ ഗെലോറ ശ്രീവിജയ സ്‌റ്റേഡിയത്തില്‍ ശ്രീവിജയ എഫ് സിയും അരീമ എഫ്‌സിയും തമ്മിലുള്ള മത്സരത്തിനിടെ ഒരുവിഭാഗം കാണികള്‍ അക്രമാസക്തരാകുകയായിരുന്നെന്നാണ് വിവരം. അടുത്തമാസം ഏഷ്യന്‍ ഗെയിം നടക്കേണ്ട വേദികളിലൊന്നാണിത്. ഇവിടുത്ത പ്ലാസ്റ്റിക് ഇരിപ്പിടങ്ങള്‍ കാണികള്‍ നശിപ്പിച്ചു.
ഏഷ്യന്‍ ഗെയിംസിനായി അധികൃതര്‍ അതിവേഗം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കെട്ടിടങ്ങളുടെയും പാതകളുടെയുമെല്ലാം സൗന്ദര്യവത്കരണമാണ് നടക്കുന്നത്. ഇതിനിടയില്‍ കാണികളുടെ പ്രവര്‍ത്തി ഗെയിംസ് സംഘാടകരെ ആശങ്കയിലാക്കുന്നതാണ്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗെയിംസിന്റെ തയ്യാറെടുപ്പിനായി അറ്റകുറ്റപ്പണി നടത്തിയ സ്റ്റേഡിയമാണിത്. സീറ്റുകള്‍ ഇന്തോനേഷ്യയുടെ പുറത്തുനിന്നും നിന്നും ഇറക്കുമതി ചെയ്തവയും. ഇവ നശിപ്പിച്ചതോടെ വീണ്ടും സീറ്റുകള്‍ ഘടിപ്പിക്കേണ്ടിവരുമെന്ന് സ്റ്റേഡിയം സൂക്ഷിപ്പുകാരന്‍ പറഞ്ഞു. ഇത്തരമൊരു സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications