Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ 'സീരിയസാവുന്നു'... ഇനി അതൊന്നും വേണ്ട, പുതിയ സീസണില്‍ എല്ലാം മാറും

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അടിമുടി മാറാനൊരുങ്ങുകയാണ്. ടൂര്‍ണമെന്റിനെ കൂടുതല്‍ ഗൗരവമുള്ളതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ സീസണില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ നാലു സീസണിലും ഐഎസ്എല്ലില്‍ നിറപ്പകിട്ടാര്‍ന്ന ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും ചടങ്ങിനു കൊഴുപ്പേകാന്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള പരിപാടികളൊന്നും വേണ്ടെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

1

ഇതിനകം ഇന്ത്യയിലെ നമ്പര്‍ വണ്‍ ഫുട്‌ബോള്‍ ലീഗായി മാറിയ ഐഎസ്എല്ലിനെ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ചാംപ്യന്‍ഷിപ്പാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഉദ്ഘാടനച്ചടങ്ങുകള്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ കാണികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ കഴിഞ്ഞ നാലു സീസണുകളിലും നടത്തിയത്.

2

അഞ്ചു മാസം ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് ഐഎസ്എല്ലില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ മൂന്നു സീസണുകളിലും രണ്ടു മാസം മാത്രം നീണ്ടുനിന്ന ടൂര്‍ണമെന്റ് കഴിഞ്ഞ തവണയാണ് അഞ്ചു മാസമായി ദീര്‍ഘിപ്പിച്ചത്. യൂറോപ്പിലെ മുന്‍നിര ലീഗുകളുടെ ശൈലിയിലാണ് ഇപ്പോള്‍ ഐഎസ്എല്ലിലെ മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്റ് സപ്തംബര്‍ 29നാണ് ആരംഭിക്കുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും. 12 റൗണ്ടുകളടങ്ങിയ ടൂര്‍ണമെന്റില്‍ 59 മല്‍സരങ്ങളാണുണ്ടാവുക.

Story first published: Sunday, September 9, 2018, 10:29 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+