Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജസ്പ്രീത് ബുംറയ്ക്കു കൂട്ടായി ഇനി സഞ്ജനയുണ്ടാവും, വിവാഹ ഫോട്ടോ പങ്കുവച്ച് താരം

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അവതാരകയായ സഞ്ജന ഗണേശനും വിവാഹിതരായി. ഗോവയിലെ സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ സംബന്ധിച്ചുള്ളൂ. പരമാവധി 20 പേര്‍ മാത്രമുള്‍പ്പെട്ടതായിരുന്നു ചടങ്ങ്. പങ്കെടുത്ത ആര്‍ക്കും തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ബുംറ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോസ് പങ്കുവച്ചത്.

1

സ്‌നേഹം, അതു നിങ്ങളെ യോഗ്യനാണെന്നു കണ്ടെത്തിയാല്‍ നിങ്ങളുടെ ഗതിയെ നയിക്കുന്നു. പ്രണയത്താല്‍ നയിക്കപ്പെടുന്ന ഞങ്ങള്‍ ഒരുമിച്ച് പുതിയ ജീവിതയാത്ര ആരംഭിച്ചു. ഇന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. ഞങ്ങളുടെ വിവാഹ വാര്‍ത്തയും സന്തോഷനും നിങ്ങളുമായി പങ്കിടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അനുഗ്രഹപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം ബുംറ കുറിച്ചത്.

ബിസിസിഐയും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുമെല്ലാം ബുംറയ്ക്കു വിവാഹ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഈ മനോഹരമായ യാതയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇരുവരും ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കുന്നതായും ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ബുംറ ടീം വിട്ടത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ടാണ് താരം ടീം വിട്ടതെന്നു രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ബുംറ വിവാഹിതനാവാന്‍ പോവുന്നതായും ഇതുമായി ബന്ധപ്പെട്ടാണ് ടീമില്‍ നിന്നും അവധിയെടുത്തതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അപ്പോഴും വധുവിനെക്കുറിച്ച് സൂചനകളൊന്നും പുറത്തു വന്നിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ മാത്രം മുമ്പാണ് അവതാരകയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സഞ്ജനയാണ് താരത്തിന്റെ ജീവിത പങ്കാളിയാവുന്നതെന്ന് വ്യക്തമായത്.

2

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ അറിയപ്പെടുന്ന അവതാരകരില്‍ ഒരാളായ സഞ്ജ നേരത്തേ ഐപിഎല്ലിലും ഈ റോളില്‍ തിളങ്ങിയിട്ടുണ്ട്. 2012ലെ ഫെമിന സ്റ്റൈല്‍ ദിവയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഞ്ജന ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷമാണ് അവര്‍ അവതാരകയായി മാറിയത്.

അതേസമയം, ബുംറയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലൂടെയായിരിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ പേസര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടുമായുള്ള മൂന്നു ഏകദിനങ്ങളുടെ പരമ്പരയിലും ബുംറ കളിക്കാനിടയില്ല. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരിക്കും പേസര്‍ അടുത്തതായി കളിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് മുംബൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്.

Story first published: Monday, March 15, 2021, 17:02 [IST]
Other articles published on Mar 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+