Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൈക്ക് തെന്നിമറിഞ്ഞു... ഇന്ത്യന്‍ പേസര്‍ താക്കൂറിന്റെ മാതാപിതാക്കള്‍ക്കു പരിക്ക്

മുംബൈ: ഇന്ത്യന്‍ യുവ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ മാതാപിതാക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടു. മഹാരാഷ്ട്രയിലെ പല്‍ഗറില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞാണ് പിതാവ് നരേന്ദ്ര താക്കൂറിനും മാതാവ് ഹന്‍സയ്ക്കും പരിക്കേറ്റത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി കളിക്കുന്ന താക്കൂര്‍ അപകടവിവരം അറിഞ്ഞയുടന്‍ മുംബൈയിലേക്കു തിരിച്ചു. തലച്ചോറിലെ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു നരേന്ദ്രയെ ലീലാവതി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

1

ഒരു വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത് വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെ രാത്രിയിലാണ് അപകടമുണ്ടായത്. തെരുവുവിളക്കുകള്‍ പ്രകാശിക്കാതിരുന്നതിനാല്‍ അറ്റകുറ്റ പണികള്‍ക്കായി റോഡ് പൊളിച്ചിട്ടത് ബൈക്ക് ഓടിച്ചിരുന്ന നരേന്ദ്രയുടെ ശ്രദ്ധയില്‍ പെടാതിരുന്നതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്കു മറിഞ്ഞതോടെ ഇരുവരും തെറിച്ചു വീഴുകയായിരുന്നു.

അപകടം നടന്നയുടന്‍ നരേന്ദ്രയെയും ഭാര്യയെയും സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ വിശദമായ സ്‌കാനിങിലാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നു അദ്ദേഹത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള ലീലാവതി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നരേന്ദ്ര അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Story first published: Wednesday, May 9, 2018, 12:50 [IST]
Other articles published on May 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+