ക്രിക്കറ്റില്‍ കിങ്... വിരമിച്ചാല്‍ അത് കൂടി പഠിക്കണം, രണ്ടാം വീക്ക്‌നെസ് വെളിപ്പെടുത്തി കോലി
ദില്ലി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുന്ന അദ്ദേഹം കരിയറിലെ സുവര്‍ണ കാലത്ത് കൂടിയാണ് കടന്നുപോവുന്നത്. ദിവസങ്ങള്‍ക്കു മുമ്പ 31ാം വയസ്സിലേക്കു കടന്ന കോലി ചുരുങ്ങിയത് അഞ്ചു വര്‍ഷം കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
കളി നിര്‍ത്തുമ്പോഴേക്കും ബാറ്റിങില്‍ ഏറെക്കുറെ എല്ലാ റെക്കോര്‍ഡും അദ്ദേഹം തന്റെ പേരിലാക്കാന്‍ സാധ്യത കൂടുതലാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ തനിക്കു മറ്റൊരു പാഷന്‍ കൂടിയുണ്ടെന്നും വിരമിച്ച ശേഷം അത് പഠിച്ചെടുക്കാനാണ് തന്റെ ശ്രമമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

കുക്കിങ് പഠിക്കണം
ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കുക്കിങ് പഠിക്കുകയാണ് തന്റെ ലക്ഷ്യമെന്നു കോലി പറയുന്നു. കുട്ടിക്കാലം മുതല്‍ താനൊരു ഭക്ഷണപ്രിയനാണ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഏറെ ഇഷ്ടമാണ്. ഒരുപാട് ജങ്ക് ഫുഡുകള്‍ ആദ്യകാലത്തു കഴിച്ചിരുന്നു. പിന്നീട് ക്രിക്കറ്റിലേക്കു വന്നതോടെ ധാരാളം യാത്ര ചെയ്യാനും പല സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും സാധിച്ചു. നല്ല രുചികരമായി തയ്യാറാക്കിയ ഭക്ഷണം ലഭിച്ചാല്‍ താന്‍ ഏറെ സന്തോഷവാനാവുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

കുക്ക് ചെയ്യാറില്ല
ഭക്ഷണ പ്രിയനാണെങ്കിലും താന്‍ കുക്ക് ചെയ്യാറില്ലെന്നു കോലി വെളിപ്പെടുത്തി. എന്നാല്‍ ഓരോ ഭക്ഷണം കഴിക്കുമ്പോഴും അതില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കും. മാത്രമല്ല എങ്ങനെ നന്നായി ഭക്ഷണം തയ്യാറാക്കാമെന്നും മനസ്സിലാക്കാറുണ്ട്. ഇനി അത് ചെയ്ത് പഠിക്കുകയാണ് അടുത്ത ലക്ഷ്യം.
ക്രിക്കറ്റിലെ കരിയര്‍ അവസാനിച്ചാല്‍ കുക്കിങാണ് തനിക്കു ഏറ്റവും താല്‍പ്പര്യമുള്ള കാര്യമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

അവധിക്കാലം ആഘോഷിക്കുന്നു
ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുത്ത കോലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയോടൊപ്പം ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് അനുഷ്‌കയോടൊപ്പം കോലി തന്റെ 31ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
എന്നാല്‍ വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ഈ പരമ്പരയില്‍ ആദ്യമായി ഒരു ഡേ-നൈറ്റ് ടെസ്റ്റും ഇന്ത്യ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications