For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛനായാല്‍ എല്ലാം ചെയ്യേണ്ടിവരും, സച്ചിന്റെ പുതിയ അവതാരം- ബാര്‍ബര്‍!! വീഡിയോ കാണാം

മകന്‍ അര്‍ജുന്റെ മുടിവെട്ടുന്ന വീഡിയോയാണ് സച്ചിന്‍ പങ്കുവച്ചത്

മുംബൈ: കൊവിഡ്-19ഉം തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുമെല്ലാം ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായെങ്കിലും താരങ്ങള്‍ തങ്ങളുടെ അഭാവം ആരാധകരെ ഫീല്‍ ചെയ്യിക്കുന്നില്ല. സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണ് ക്രിക്കറ്റര്‍മാര്‍. അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു അവരെ അത്രയധികം മിസ്സ് ചെയ്യാതിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാരണം ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ സ്റ്റൈലിസ്റ്റുകളുമെല്ലാം ഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സ്വയം തന്നെ വീട്ടില്‍ വച്ച് മുടിവെട്ടാന്‍ പല സെലിബ്രിറ്റികളും നിര്‍ബന്ധിതരായിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ട്. നേരത്തേ സച്ചിന്‍ തന്നെ സ്വയം തന്റെ മുടിവെട്ടുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകനും ക്രിക്കറ്ററുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെയും മുടി വെട്ടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

1

ബാര്‍ബറെന്ന സച്ചിന്റെ പുതിയ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മകന്‍ അര്‍ജുന് പുതിയ ലുക്കാണ് സച്ചിന്‍ നല്‍കിയത്. തന്നെ ഇതിനു സഹായിച്ച മകള്‍ സാറയ്ക്കു അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കു എല്ലാം ചെയ്യേണ്ടിവരും. കുട്ടികള്‍ക്കൊപ്പം ഗെയിമുകള്‍ കളിക്കുകയും ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുകയും മാത്രമല്ല അവരുടെ മുടിയും വെട്ടിക്കൊടുക്കേണ്ടിവരും. ഹെയര്‍കട്ട് മാറിയാലും നിങ്ങള്‍ എല്ലായ്‌പ്പോഴും സുന്ദരന്‍മാരായി തന്നെയിരിക്കും. സലൂണ്‍ അസിസ്റ്റന്റ് സാറയ്ക്കു പ്രത്യേക നന്ദി എന്നായിരുന്നു വീഡിയോക്കൊപ്പം സച്ചിന്‍ കുറിച്ചത്.

2

മകന്‍ അര്‍ജുന് സച്ചിന്‍ മുടിവെട്ടിക്കൊടുക്കുന്ന വീഡിയോ കാണാം

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവിടുകയാണ് സ്ച്ചിന്‍. അടുത്തിടെ മകള്‍ തയ്യാറാക്കിയ ഒരു ഡിഷിന്റെ ഫോട്ടോ സച്ചിന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ഭക്ഷണം തയ്യാറാക്കിയ ശേഷവും കഴിച്ച ശേഷവുമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു- 60 സെക്കന്റിനകം ഇതു കാലിയായി. രുചികരമായ ബീറ്റ്‌റൂട്ട് കെബാബിനു നന്ദി സാറ ടെണ്ടുല്‍ക്കര്‍.

3
Story first published: Wednesday, May 20, 2020, 12:19 [IST]
Other articles published on May 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+