Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യvs ബംഗ്ലാദേശ്: മൂടിക്കെട്ടി ദില്ലി, കാഴ്ച ദുഷ്‌കരം.. കളി റദ്ദാക്കിയേക്കും, പ്രഖ്യാപനം 6.30ന്

ദില്ലി: ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ രാത്രി ഏഴു മണിക്ക് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടി20 മല്‍സരം റദ്ദാക്കിയേക്കുമെന്നു സൂചന. വായു മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഓരോ ദിവസം കഴിയുന്തോറും ഇതിന്റെ തോത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കനത്ത പുക കാരണം ഇപ്പോള്‍ കാഴ്ച കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെ മല്‍സരം നടക്കുമോയെന്ന കാര്യം സംശയമാണ്. കളിയെക്കുറിച്ച് അന്തിമ പ്രഖ്യാപനം വൈകീട്ട് 6.30ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അംപയര്‍മാരുമായി ആലോചിച്ച ശേഷം മാച്ച് റഫറി കളി നടക്കുമോ, ഇല്ലയോ എന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കും.

1

വായു മലിനീകരണം കനത്തത്തതോടെ ദില്ലിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ജനജീവിതം താറുമാറായതോടെ ഇവിടെ സ്‌കൂളുകള്‍ക്കു അവധി നല്‍കുകയും ചെയ്തിരുന്നു. ഇത്രയും മോശം അന്തരീക്ഷത്തില്‍ ദില്ലിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരം റദ്ദാക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.

ബംഗ്ലാദേശ് ടീമിന്റെ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാസ്‌ക്കുകള്‍ ധരിച്ചാണ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. എന്നാല്‍ അവസാന നിമിഷം മല്‍സരം ഇവിടെ നിന്നു മറ്റൊരു വേദിയിലേക്കു മാറ്റുക അസാധ്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്. അതിനിടെ ദില്ലിയില്‍ കളിക്കാന്‍ തയ്യാറാണെന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചിരുന്നു. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ടി20 പരമ്പര.

Story first published: Sunday, November 3, 2019, 18:20 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+