രണ്ട് കളി, അഞ്ച് പന്ത്, നാല് റണ്‍; കട്ടക്കും കോലിയെ ചതിക്കുമോ?, കാലിസിനെ മറികടക്കുമോ?
കട്ടക്ക്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരം കട്ടക്കില്‍ ഞായറാഴ്ച നടക്കാനിരിക്കെ വിരാട് കോലിയാകും ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രം. ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനക്കാരനായ കോലിക്ക് ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനായിട്ടില്ല. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ കോലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

കോലി ഫോമിലായില്ല
ആദ്യ രണ്ട് ഏകദിനങ്ങളിലായി അഞ്ച് പന്തുകള്‍ നേരിട്ട കോലി ആകെ നേടിയത് നാല് റണ്‍. ആദ്യ മത്സരത്തില്‍ നാലു റണ്‍സെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. കട്ടക്കില്‍ 56 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് സൗത്താഫ്രിക്കന്‍ താരം ജാക്വിസ് കാലിസിന്റെ ഏകദിന റെക്കോര്‍ഡ് മറികടക്കാം. 314 കളികളില്‍നിന്നും കാലിസ് 11579 റണ്‍സാണ് നേടിയത്. കോലിക്ക് നിലവില്‍ 11524 റണ്‍സുണ്ട്.

കട്ടക്ക് കോലിയെ ചതിക്കുമോ
അതേസമയം, കട്ടക്ക് കോലിക്ക് ഭാഗ്യമൈതാനമല്ല. കട്ടക്കില്‍ അവസാനമായി കളിച്ച നാലു മത്സരങ്ങളിലും അര്‍ധശതകം നേടാന്‍ കോലിക്കായില്ല. മൂന്ന്, 22, 1, 8 എന്നിങ്ങനെയായിരുന്നു മുന്‍ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഈ നാലു മത്സരങ്ങളിലും കൂടി കോലി നേരിട്ടത് വെറും 33 പന്തുകള്‍ മാത്രം. കട്ടക്കിലെ ബറാബതി സ്റ്റേഡിയത്തില്‍ 34 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. ഇന്ത്യയില്‍ ചുരുങ്ങിയത് മൂന്നു മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള വേദികളില്‍ കോലിയുടെ ഏറ്റവും മോശം ശരാശരിയും ഇവിടുത്തേതാണ്.
ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിയ ഫുട്‌ബോളര്‍ മാര്‍ട്ടിന്‍ പീറ്റേഴ്‌സ് അന്തരിച്ചു

പരമ്പരയില്‍ കോലി
വിന്‍ഡീസിനെതിരേ നേരത്തേ നടന്ന മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരില്‍ രണ്ടു ഫിഫ്റ്റികളുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ കോലി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ബാറ്റിങിലെ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ കോലിക്കായിട്ടില്ല. 2017ലാണ് കട്ടക്കില്‍ ഇന്ത്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു മത്സരം. അന്നു കോലിക്കു നേടാനായത് വെറും എട്ടു റണ്‍സാണ്.
ആബിദ് അലിക്കും ഷാന്‍ മസൂദിനും സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്

കട്ടക്ക് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്
കോലിയെ സംബന്ധിച്ച് കട്ടക്കില്‍ അഭിമാനിക്കാന്‍ ഏറെയില്ലെങ്കിലും ഇന്ത്യക്കിതു ഭാഗ്യ ഗ്രൗണ്ടാണ്. 2003നു ശേഷം ഇന്ത്യ ഇവിടെ ഏകദിനം തോറ്റിട്ടില്ല. ന്യൂസിലാന്‍ഡാണ് ഇന്ത്യയെ ഇവിടെ അവസാനമായി പരാജയപ്പെടുത്തിയത്. ഇപ്പോഴത്തെ വിന്‍ഡീസ് ടീമിലുള്ള കിരോണ്‍ പൊള്ളാര്‍ഡ് മാത്രമേ കട്ടക്കില്‍ ഇതിനു മുമ്പ് കളിച്ചിട്ടുള്ളൂ. 2014ലെ പരമ്പരയിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications