ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിയ ഫുട്‌ബോളര്‍ മാര്‍ട്ടിന്‍ പീറ്റേഴ്‌സ് അന്തരിച്ചു
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്ന മാര്‍ട്ടിന്‍ പീറ്റേഴ്‌സ്(76) അന്തരിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡ് താരമായിരുന്ന പീറ്റേഴ്‌സിന്റെ വിയോഗം ക്ലബ്ബ് തന്നെയാണ് പുറത്തുവിട്ടത്. 1966ല്‍ വെസ്റ്റ് ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. ലോകകപ്പ് ടീമില്‍ അംഗമായിരുന്ന അഞ്ചാമത്തെ താരമാണ് വിടവാങ്ങുന്നത്. ബോബി മൂര്‍, അലന്‍ ബാള്‍, റെ വില്‍സണ്‍, ഗോര്‍ഡന്‍ ബാങ്ക്‌സ് എന്നിവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ക്ലബ്ബ് ഫുട്‌ബോളിലൂടെയാണ് പീറ്റേഴ്‌സ് ഫുട്‌ബോള്‍ ലോകത്തെത്തുന്നത്. 1959ല്‍ തന്റെ 15-ാം വയസില്‍ അദ്ദേഹം വെസ്റ്റ്ഹാം യുണൈറ്റഡിലെത്തി. 1962ല്‍ ടീമില്‍ സീനിയര്‍ കളിക്കാരനായി അരങ്ങേറിയതിനുശേഷം ക്ലബ്ബിന്റെ മുന്‍നിരതാരമായി വളര്‍ന്നു. 1965ല്‍ വിന്നേഴ്‌സ് കപ്പില്‍ ജേതാക്കളാകാനും പീറ്റേഴ്‌സിന്റെ ടീമിന് കഴിഞ്ഞു. 70 തവണ ഇംഗ്ലണ്ടിനായി കളിച്ചു. വെസ്റ്റ്ഹാമിനായി 364 മത്സരങ്ങളില്‍നിന്നും ഈ മധ്യനിരതാരം 100 ഗോളുകളും നേടി.

വെസ്റ്റ്ഹാമിനുശേഷം 1970ല്‍ ടോട്ടനത്തിലേക്ക് കൂടുമാറി. ടോട്ടനത്തിനൊപ്പം ഒരുതവണ യുവേഫാ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവ നേടിയിട്ടുണ്ട്. പിന്നീട് നോര്‍വിച്ച് സിറ്റി, ഷെഫീര്‍ഡ് യുണൈറ്റഡ് എന്നീ ടീമുകള്‍ക്കായും കളിച്ചു. മാര്‍ട്ടിന്‍ പീറ്റേഴ്‌സിന്റെ വിയോഗത്തില്‍ മുന്‍ സഹകളിക്കാരും ക്ലബ്ബുകളും ഓര്‍മ പുതുക്കുകയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications