ആബിദ് അലിക്കും ഷാന്‍ മസൂദിനും സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്
കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 395 റണ്‍സെന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 315 റണ്‍സിന്റെ ലീഡാണ് പാകിസ്താനുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ആതിഥേയരായ പാകിസ്താന്റെ ശക്തമായ തിരിച്ചുവരവ്. ആബിദ് അലി (174), ഷാന്‍ മസൂദ് (135) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പാകിസ്താനെ തുണച്ചത്. ക്യാപ്റ്റന്‍ അസര്‍ അലിക്കൊപ്പം (57), ബാബര്‍ അസാമാണ് (22) ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ 80 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്താനെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരുടെ മികച്ച പ്രകടനം കരകയറ്റി. 278 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഷാനും ആബിദും ചേര്‍ന്ന് അടിച്ചെടുത്തത്. ഷാന്‍ 198 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും നേടിയപ്പോള്‍ 281 പന്തില്‍ 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു ആബിദിന്റെ പ്രകടനം.

ഇരുവരും മടങ്ങി ശേഷവും മികച്ച ബാറ്റിങ്ങുമായി നായകന്‍ അസറും ബാബറും ചേര്‍ന്ന് പാകിസ്താനെ മുന്നോട്ട് നയിച്ചു. രണ്ട് ദിവസം ബാക്കി നില്‍ക്കെ വമ്പന്‍ ലീഡിലേക്കാണ് പാകിസ്താന്റെ കുതിപ്പ്. ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 271 റണ്‍സില്‍ അവസാനിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications