Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇന്ത്യന്‍ സംഘത്തില്‍ വീണ്ടുമൊരാള്‍ക്ക് കൂടി കൊവിഡ്, പരിശീലനം റദ്ദാക്കി

1

ഇന്നു സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ഒരാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ താരങ്ങളോടു ടീം ഹോട്ടലില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ സാധാരണത്തേതു പോലെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. വൈകീട്ടോടെയാണ് സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്നു ഇന്നു രാവിലെ ടീമിലെ മുഴുവന്‍ പേരെയും ഒരു തവണ കൂടി ടെസ്റ്റിനു വിധേയരാക്കുകയും ചെയ്തു. പുതുതായി വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് പിടിപെടുന്നത്. മുഖ്യ കോച്ച് രവി ശാസ്ത്രിക്കായിരുന്നു ആദ്യം രോഗബാധയുണ്ടായത്. പിന്നാലെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. ഇവര്‍ അഞ്ചാം ടെസ്റ്റിനായി ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്കു വന്നിട്ടില്ല. ലണ്ടനിലെ ടീം ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തന്നെ ഇന്ത്യന്‍ സംഘത്തില്‍ കൊവിഡ് സാന്നിധ്യമറിയിച്ചിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു ആദ്യം കൊവിഡ് പിടിപെട്ടത്. കൂടാതെ ട്രെയ്‌നിങ് അസിസ്റ്റന്റും നെറ്റ് ബൗളറുമായ ധ്യാന്‍ചന്ദ് ഗരാനിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു..

ചരിത്രം കുറിക്കാം

വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങുന്നത്. പരമ്പരയില്‍ 2-1നു മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിക്കും സംഘത്തിനും അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും പരമ്പര പോക്കറ്റിലാക്കാം. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കുമായിരുന്ന ടെസ്റ്റായിരുന്നു ഇത്. പക്ഷെ അഞ്ചാമത്തെയും അവസാനത്തെയും ദിനം മഴ കാരണം കളി നടന്നില്ല.

2

ചരിത്രവേദിയായ ലോര്‍ഡ്‌സിലെ രണ്ടാംടെസ്റ്റല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടി. പക്ഷെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 157 റണ്‍സിന് ആതിഥേയരെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വീണ്ടും പരമ്പരയില്‍ ലീഡ് പിടിച്ചെടുത്തു. 50 വര്‍ഷങ്ങള്‍ക്കു ശേഷം ഓവലില്‍ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്.

മാഞ്ചസ്റ്ററിലേക്കു വരികയാണെങ്കില്‍ ഇവിടെ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് പ്രതീക്ഷിക്കാന്‍ വക നല്‍കുന്നതല്ല. ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ഒമ്പത് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിക്കകുയായിരുന്നു. 2014ല്‍ അവസാനായി കളിച് ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. ഇന്നിങ്‌സിനും 54 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

Story first published: Thursday, September 9, 2021, 17:18 [IST]
Other articles published on Sep 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+