For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IND vs SA: സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരെ അറിയുമോ? ഇതാ അഞ്ചു പേര്‍

രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവും. അഞ്ചു മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം.

സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ പരമ്പരയില്‍ കളിക്കുന്ന ചില പ്രമുഖ താരങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും അറിയാം.

നതാഷ സ്റ്റാന്‍കോവിച്ച്

നതാഷ സ്റ്റാന്‍കോവിച്ച്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയാണ് പ്രമുഖ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ച്. സെര്‍ബിയന്‍ വംശജയായ നതാഷയെ 2020ലാണ് ഹാര്‍ദിക് വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം കൂടിയായിരുന്നു ഇവരുടേത്. അഗസ്ത്യയെന്നൊരു മകന്‍ നിലവില്‍ ഈ ദമ്പതികള്‍ക്കുണ്ട്.
ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ കിരീടം നേടിയപ്പോള്‍ നതാഷ ഭര്‍ത്താവിനു പിന്തുണയുമായി ഗാലറിയിലുണ്ടായിരുന്നു.

സില്‍മ പ്രെട്ടോറിയസ്

സില്‍മ പ്രെട്ടോറിയസ്

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസിന്റെ ഭാര്യയാണ് സില്‍മ പ്രെട്ടോറിയസ്. ട്രൂവെയ്ല്‍ ബ്യുട്ടിക് ഡേ സ്പായെന്ന പാര്‍ലര്‍ ആന്റ് സ്പായുടെ ഉടമസ്ഥ കൂടിയാണ് സില്‍മ. 2014 ജൂണിലാണ് പ്രെട്ടോറിയസും സില്‍മയും വിവാഹിതരായത്.
പ്രെട്ടോറിയസിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത് കഴിഞ്ഞ ഐപിഎല്ലിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സിഎസ്‌കെയ്ക്കു വേണ്ടി മോശമല്ലാത്ത പ്രകടനവും താരം കാഴ്ചവച്ചിരുന്നു.

ആതിയ ഷെട്ടി

ആതിയ ഷെട്ടി

ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുലിന്റെ കാമുകിയാണ് നടിയും താരപുത്രിയുമായ ആതിയ ഷെട്ടി. ബോളിവുഡ് ആക്ഷന്‍ ഹീറോയായിരുന്ന സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയാണ് ആതിയ. രാഹുലും ആതിയയും തങ്ങളുടെ പ്രണയം ഇതിനകം ഔദ്യോഗികമായി സമ്മതിച്ചു കഴിഞ്ഞവരാണ്. പല വേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നാണ് സൂചനകള്‍.
രാഹുല്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ ടീമിനെ ഒരു പരമ്പരയില്‍ നയിക്കുന്നത്. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടു. ഇതു കൂടാതെ ഒരു ടെസ്റ്റിലും രാഹുല്‍ ക്യാപ്റ്റനായെങ്കിലും ഇതും ഇന്ത്യ തോല്‍ക്കുകയായിരുന്നു.

സാഷ ഡികോക്ക്

സാഷ ഡികോക്ക്

സൗത്താഫ്രിക്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ ക്വിന്റണ്‍ ഡികോക്കിന്റെ ഭാര്യയാണ് സാഷ ഡികോക്ക്. ഇവര്‍ക്കു കിയാറയെന്ന ഒരു മകളുമുണ്ട്. ഈ വര്‍ഷമാണ് ഇരുവരും മാതാപിതാക്കളായത്. ഇന്ത്യന്‍ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു സാഷ കുഞ്ഞിനു ജന്‍മം നല്‍കിയത്. തുടര്‍ന്ന് ഡികോക്ക് ടെസ്റ്റ് പരമ്പരയ്ക്കിടെ പിന്‍മാറുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് ഡികോക്ക് ഇന്ത്യയുമായുളള ടി20 പരമ്പരയ്‌ക്കൊരുങ്ങുന്നത്. ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയടക്കം 500ന് മുകളില്‍ റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

ലാറ വാന്‍ഡര്‍ ഡ്യുസെന്‍

ലാറ വാന്‍ഡര്‍ ഡ്യുസെന്‍

സൗത്താഫ്രിക്കന്‍ ടീമിലെ പുതിയ സാന്നിധ്യമായി മാറിയ മധ്യനിര ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്റ് ഭാര്യയാണ് ലാറ. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമായിരുന്നു വാന്‍ഡര്‍ ഡ്യുസെന്‍. റോല്‍സിന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ലാറ.
വാന്‍ഡര്‍ ഡ്യുസെന്‍ റോയല്‍സ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ലെങ്കിലും ലാറ എല്ലാ മല്‍സരങ്ങളും ടീം ജഴ്‌സിയില്‍ ഗാലറിയിലുണ്ടായിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലറുടെ ഭാര്യയാണ് ലാറയെന്നു പോലും പലര്‍ക്കും സംശയവുമുണ്ടായിരുന്നു.

Story first published: Tuesday, June 7, 2022, 13:08 [IST]
Other articles published on Jun 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+