Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൃദയാഘാതത്തിനും തളര്‍ത്താനാവില്ല; ഐക്കര്‍ കസിയസ് വീണ്ടും ഗ്ലൗസ് അണിഞ്ഞു

മാഡ്രിഡ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആറ് മാസത്തോളമായി വിശ്രമത്തിലായിരുന്ന സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഐക്കര്‍ കസിയാസ് പരിശീലനം പുനരാരംഭിച്ചു. ഇടവേളയ്ക്ക് ശേഷം പരിശീലനം ആരംഭിച്ച വിവരം കസിയാസ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ട്വിറ്ററില്‍ പുല്ലുപിടച്ച ബൂട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അദ്ദേഹം തിരിച്ചുവരവ് അറിയിച്ചത്. പോര്‍ട്ടോയ്ക്ക് വേണ്ടി കളിക്കവെയാണ് കസിയസിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് 38 കാരനായ കസിയസ് തിരിച്ചുവന്നത്.

ikercasillas

സ്‌പെയിന്‍ ദേശീയ ടീം താരമായിരുന്ന കസിയസ് 167 മത്സരങ്ങളില്‍ ടീമിനൊപ്പം വലകാത്തു. 2010ല്‍ ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് ടീമിന്റെ വലകാത്തത് കസിയസാണ്. ലാലിഗ സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലൂടെയാണ് അദ്ദേഹത്തിന്റെ ക്ലബ്ബ് കരിയറിന്റെ വളര്‍ച്ച. റയലിന്റെ സി,ബി ടീമിലൂടെ വളര്‍ന്ന അദ്ദേഹം 1999 മുതല്‍ 2015വരെ റയലിന്റെ സീനിയര്‍ ടീമിനുവേണ്ടി കളിച്ചു. പിന്നീട്് അദ്ദേഹം പോര്‍ട്ടോയിലേക്ക് ചേക്കേറുകയായിരുന്നു. പരിശീലനം പുനരാരംഭിച്ചെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, November 5, 2019, 17:02 [IST]
Other articles published on Nov 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+