വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്‍ഡീസ് താരത്തിന്റെ അപ്പീല്‍ അനുവദിച്ചില്ല; റീപ്ലേ കണ്ട അമ്പയര്‍ സോറി പറയുന്ന വീഡിയോ വൈറല്‍

ഹൈദരാബാദ്: ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ തെറ്റു പറ്റിയ അമ്പയര്‍ ക്ഷമ ചോദിക്കുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനിടെ പൃഥ്വി ഷായ്‌ക്കെതിരായ ജേസണ്‍ ഹോള്‍ഡറിന്റെ അപ്പീല്‍ അമ്പയര്‍ ഇയാന്‍ ഗോള്‍ഡ് ആണ് നിരസിച്ചത്. റിവ്യൂവില്‍ പന്ത് വിക്കറ്റില്‍ പതിക്കുന്നതാണെന്ന് വ്യക്തമായെങ്കിലും അമ്പയറുടെ തീരുമാനം നോട്ടൗട്ട് ആയതിനാല്‍ പൃഥ്വി രക്ഷപ്പെടുകയായിരുന്നു.

ഇതാ അഫ്ഗാന്റെ യുവി, ഒരോവറില്‍ ആറ് സിക്‌സര്‍!! എലൈറ്റ് ലിസ്റ്റില്‍ ഹസ്‌റത്തുള്ളയും, വീഡിയോ...
വിന്‍ഡീസിന്റെ റിവ്യൂ നിരസിച്ചതോടെ ഇയാന്‍ ഗോള്‍ഡ് ഹോള്‍ഡറോട് സോറി പറഞ്ഞു. അമ്പയര്‍ സോറി പറഞ്ഞതോടെ ഹോള്‍ഡല്‍ അസ്വസ്ഥനാകാതെ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. മത്സരത്തില്‍ വിജയറണ്‍ നേടാന്‍ ഇതിലൂടെ ഷായ്ക്ക് അവസരമുണ്ടാകുകയും ചെയ്തു. ഇന്നിങ്‌സില്‍ പുറത്താകാതെ 33 റണ്‍സെടുത്ത പൃഥ്വി പരമ്പരയിലെ താരമാവുകയും ചെയ്തു.

jasonholder

പരമ്പരയില്‍ നന്നായി തുടങ്ങാന്‍ കഴിഞ്ഞതിലും വിജയറണ്‍ നേടാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് പൃഥ്വി പിന്നീട് പറഞ്ഞു. ടീമില്‍ സീനിയര്‍ ജൂനിയര്‍ വേര്‍തിരിവില്ല. എല്ലാവരും ഒരു കുടുംബത്തെപ്പോലെയാണ് കഴിയുന്നത്. വലിയൊരു യാത്രയുടെ തുടക്കമാണിതെന്നാണ് പ്രതീക്ഷ. അടുത്തത് എന്താകുമെന്നറിയില്ലെന്നും ഈ നിമിഷം താന്‍ ആസ്വദിക്കുകയാണെന്നും താരം പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ അരങ്ങേറ്റത്തില്‍തന്നെ സെഞ്ച്വറി നേടിയ യുവതാരം ഒരുപിടി റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ 134, രണ്ടാം ടെസ്റ്റില്‍ 70, 33 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 എന്ന നിലയില്‍ സ്വന്തമാക്കിയതോടെ അഞ്ച് ഏകദിന മത്സരങ്ങളുടെയും മൂന്ന് 20 മത്സരങ്ങളുടെയും പരമ്പരയാണ് ഇനി ശ്രദ്ധാകേന്ദ്രം.

Story first published: Monday, October 15, 2018, 11:49 [IST]
Other articles published on Oct 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X