For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ അഫ്ഗാന്റെ യുവി, ഒരോവറില്‍ ആറ് സിക്‌സര്‍!! എലൈറ്റ് ലിസ്റ്റില്‍ ഹസ്‌റത്തുള്ളയും, വീഡിയോ...

അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗിലാണ് താരത്തിന്റെ നേട്ടം

By Manu
ഒരോവറില്‍ ആറ് സിക്‌സർ പറത്തി അഫ്‌ഗാൻ താരം | OneIndia Malayalam

ഷാര്‍ജ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം മറ്റൊരു ക്രിക്കറ്റ് താരം കൂടി ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തി ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചു. അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായ് ആണ് മറ്റൊരു യുവി ആയത്. ഐപിഎല്‍ മാതൃകയില്‍ അഫ്ഗാന്‍ സംഘടിപ്പിച്ച അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗിലായിരുുന്നു താരത്തിന്റെ അവിശ്വസനീയ ബാറ്റിങ് വിരുന്ന്. യുവിക്കു ശേഷം ട്വന്റി20യില്‍ ഒരോവറിലെ ആറു പന്തിലും സിക്‌സര്‍ പായിക്കുന്ന രണ്ടാമത്തെ താരമാണ് ഹസ്‌റത്തുള്ള.

മല്‍സരത്തില്‍ ഹസ്‌റത്തുള്ളയുടെ പ്രകടനത്തെക്കുറിച്ചും ക്രിക്കറ്റില്‍ ഇതിനു മുമ്പ് ആറു പന്തുകളിലും സിക്‌സര്‍ നേടിയ താരങ്ങളെക്കുറിച്ചും ഒന്നു പരിശോധിക്കാം.

12 പന്തില്‍ ഫിഫ്റ്റി

12 പന്തില്‍ ഫിഫ്റ്റി

കാബൂള്‍ സ്വനാന് വേണ്ടി കളിക്കുമ്പോഴാണ് 20കാരനായ ഹസ്‌റത്തുള്ള ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തിയത്. ബാള്‍ഖ് ലെജന്റ്‌സ് ടീമിനെതിരേയാണ് താരം ഗംഭീര പ്രകടനം കാഴ്ചവച്ചത്. 12 പന്തുകളില്‍ ഹസ്‌റത്തുള്ള അര്‍ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു.
ഇടംകൈയന്‍ സ്പിന്നറായ അബ്ദുള്ള മസാറിയാണ് ഹസ്‌റത്തുള്ള പ്രഹരത്തിന് ഇരയായ ബൗളര്‍. ആറു സിക്‌സറുകള്‍ കൂടാതെ ഒരു വൈഡുമെറിഞ്ഞ മസാറി ഓവറില്‍ 37 റണ്‍സും എതിര്‍ ടീമിനു ദാനം ചെയ്തു.

ഗാബി സോബേഴ്‌സ് (നോട്ടിങ്ഹാംഷെയര്‍)

ഗാബി സോബേഴ്‌സ് (നോട്ടിങ്ഹാംഷെയര്‍)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ഗാരി സോബേഴ്‌സാണ് ക്രിക്കറ്റില്‍ ഒരോവറില്‍ ആറു പന്തിലും സിക്‌സറെന്ന അസാധ്യമെന്നു കരുതിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്ഹാംഷെയറിനായി കളിക്കുമ്പോഴായിരുന്നു സോബേഴ്‌സിന്റെ ബാറ്റിങ് വിരുന്ന്. ഗ്ലാമൊര്‍ഗന്‍ ടീമിനെതിരേ മാല്‍ക്കം നാഷിന്റെ ഓവറിലാണ് അദ്ദേഹം സിക്‌സര്‍ വെടിക്കെട്ടൊരുക്കിയത്.

രവി ശാസ്ത്രി (മുംബൈ)

രവി ശാസ്ത്രി (മുംബൈ)

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവും ഇപ്പോള്‍ കോച്ചുമായ രവി ശാസ്ത്രിയും കരിയറില്‍ ആറു സിക്‌സറുകള്‍ നേടിയവരുടെ എലൈറ്റ് ലിസ്റ്റിലുണ്ട്. രഞ്ജി ട്രോഫിയില്‍ മുംബൈക്കു വേണ്ടിയായിരുന്നു ശാസ്ത്രിയുടെ സംഹാരതാണ്ഡവം. ബറോഡ ടീമിനെതിരായ മല്‍സരത്തില്‍ ഇടംകൈയന്‍ സ്പിന്നര്‍ തിലക് രാജിനെതിരേയാണ് ശാസ്ത്രി തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പായിച്ചത്.

ഹെര്‍ഷല്‍ ഗിബ്‌സ് (ദക്ഷിണാഫ്രിക്ക)

ഹെര്‍ഷല്‍ ഗിബ്‌സ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറു സിക്‌റുകള്‍ നേടിയ താരം. 2007ല്‍ നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ദുര്‍ബലരായ ഹോളണ്ടിനെയാണ് ഗിബ്‌സ് കശാപ്പ് ചെയ്തത്. ഏകദിനത്തില്‍ ഒരോവറില്‍ തുടരെ ആറു സിക്‌സറുകള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

യുവരാജ് സിങ് (ഇന്ത്യ)

യുവരാജ് സിങ് (ഇന്ത്യ)

അന്താരാഷ്ട്ര ട്വന്റി20യില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് യുവരാജ് സിങിന്റെ പേരിലാണ്. 2007ല്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിലാണ് കരുത്തരായ ഇംഗ്ലണ്ടിനെതിരേ യുവിയുടെ അവിസ്മരണീയ ഇന്നിങ്‌സ് ലോകം കണ്ടത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തുകയായിരുന്നു.

Story first published: Monday, October 15, 2018, 11:16 [IST]
Other articles published on Oct 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+