Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷം ബാലന്‍ദ്യോര്‍ ഞാന്‍ അര്‍ഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി സൂപ്പര്‍ താരം

പാരീസ്: ഈ വര്‍ഷത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരം ഡിസംബര്‍ രണ്ടിന് പ്രഖ്യാപിക്കാനിരിക്കെ നിലപാട് അറിയിച്ച് പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ. ഈ വര്‍ഷത്തെ ബാലന്‍ദ്യോര്‍ താന്‍ അര്‍ഹിക്കുന്നില്ലെന്നാണ് എംബാപ്പെ പറഞ്ഞത്. എന്നേക്കാള്‍ മികച്ച പ്രകടനം നടത്തിയവരുണ്ട്. അവര്‍ക്കാണിത് അവകാശപ്പെട്ടത്. ലയണല്‍ മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. എനിക്ക് ബാലന്‍ദ്യോര്‍ നേടാന്‍ ഇനിയും സമയമുണ്ട്. പിഎസ്ജിക്കൊപ്പം മിക്ക കിരീടങ്ങളും നേടിക്കഴിഞ്ഞു.എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഫുട്‌ബോള്‍ കൂട്ടായ്മയുടെ കളിയാണ്. എനിക്ക് ഒരു തിരക്കുമില്ല. ബാലന്‍ദ്യോര്‍ എന്നെ വേട്ടയാടുന്ന ഒന്നല്ലെന്നും എംബാപ്പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പിഎസ്ജി ലീഗ് വണ്‍ കിരീടം നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിനോട് തോറ്റ് പുറത്തായി. കോപ്പാ ഡി ഫ്രാന്‍സ് കിരീടവും കൈവിട്ടു. അതേ സമയം ഇത്തവണ ബാലന്‍ദ്യോര്‍ മെസ്സിക്കായിരിക്കുമെന്ന തരത്തില്‍ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

i dont deserve ballon dor; mbappe

ഫിഫ ബെസ്റ്റ് ഫുട്‌ബോള്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ലിവര്‍പൂളിന്റെ ഡെച്ച് ഡിഫന്‍ഡര്‍ വാന്‍ ഡെക്കാണ് മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വാന്‍ഡെക്ക് വഹിച്ചത്. പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ നേരിയ വ്യത്യാസത്തിലാണ് ലിവര്‍പൂളിന് കിരീടം നഷ്ടമായത്. കഴിഞ്ഞ സീസണിലെ യുവേഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് വാന്‍ ഡെക്കിനായിരുന്നു.

Story first published: Wednesday, November 27, 2019, 9:40 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+