ഐപിഎല്‍: ഒരോവറില്‍ രണ്ട് വിക്കറ്റ്... ഖലീലിന്റെ ഫോണ്‍ കോള്‍ ആഹ്ലാദപ്രകടനം, വിളിച്ചതാരെ?
വിശാഖപട്ടണം: കളിക്കളത്തില്‍ വിക്കറ്റെടുത്താല്‍ പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്ന താരമാണ് ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ്. ചില മല്‍സരങ്ങളില്‍ താരത്തിന്റെ ആഹ്ലാദപ്രകടനം അതിര് കടക്കാറുമുണ്ട്. ഐപിഎല്ലില്‍ ബുധനാഴ്ച രാത്രി നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഖലീല്‍ രണ്ടു വിക്കറ്റെടുത്തിരുന്നു. ഒരോവറില്‍ തന്നെയായിരുന്നു ഈ രണ്ടു വിക്കറ്റുകളും പേസര്‍ സ്വന്തമാക്കിയത്.
വിക്കറ്റ് വേട്ടയ്ക്കു ശേഷം ഖലീല്‍ നടത്തിയ വ്യത്യസ്തമായ ആഹ്ലാദ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫോള്‍ കോള്‍ ആഹ്ലാദപ്രകടനം
കളിയുടെ 11ാം ഓവറിലാണ് ഖലീല്‍ ഡല്‍ഹിക്കു ഇരട്ടരപ്രഹരം നല്‍കിയത്. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഒന്നിന് 84 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ഖലീല്‍ ആഞ്ഞടിച്ചത്. രണ്ടാമത്തെ പന്തില്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരെ (8) പുറത്താക്കിയ ഖലീല്‍ അവസാന പന്തില്‍ ഫിഫ്റ്റിയുമായി ക്രീസിലുണ്ടായിരുന്ന പൃഥ്വി ഷായെയും (56) മടക്കുകയായിരുന്നു. വിക്കറ്റെടുത്ത ശേഷം ആരെയോ ഫോണ്‍ ചെയ്യുന്നത് പോലെ ഖലീല്‍ കൈ പ്രത്യേക രീതിയില്‍ ചെവിയില്‍ വച്ച് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു.

ഖലീല്‍ വിളിച്ചത് ആരെ?
വിക്കറ്റെടുത്ത ശേഷം ഖലീല്‍ ആരെയാണ് വിളിച്ചത് എന്ന കാര്യത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ തര്‍ക്കമുള്ളത്. ഒരു വിഭാഗം പറയുന്നത് താരം വിളിച്ചത് ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാരെ ആയിരിക്കുമെന്നാണ്.
കാരണം ഈ മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു ഖലീലിനെ പരിഗണിച്ചിരുന്നില്ല. ഇതിന്റെ പ്രതിഷേധസൂചകമായി ഖലീല്‍ സെലക്ടര്‍മാരെ വിളിച്ച് ഫോണില്‍ വിവരം അറിയിച്ചതാവാമെന്നാണ് ചിലര്‍ അഭിപ്രായപ്പട്ടത്.

ആഹ്ലാദപ്രകടനം നേരത്തെയും
ഈ സീസണില്‍ നേരത്തേയും വിക്കറ്റെടുത്ത ശേഷം ഖലീല്‍ വളരെ വൈകാരികമായ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രാഥമിക റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഔട്ടാക്കിയപ്പോള്‍ ഖലീല്‍ പരിധിവിട്ട ആഹ്ലാദപ്രകടനമാണ് നടത്തിയത്.
എന്നാല്‍ മല്‍സരശേഷം കോലി ഇതുമായി ബന്ധപ്പട്ടു ഖലീലിനെ കളിയാക്കുന്നതിന്റെയും തുടര്‍ന്ന് ഇരുവരും പൊട്ടിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications