Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് 19: ഹൈദരാബാദ് ഓപ്പണ്‍ ബാഡ്മിന്റണ്‍ റദ്ദാക്കി

മുംബൈ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഹൈദരാബാദ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ആഗസ്റ്റ് 11 മുതല്‍ 16വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് റദ്ദാക്കിയത്. ബിഡബ്ല്യുഎഫും ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ തീരുമാനിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നും ഇപ്പോള്‍ മത്സരം നടത്തുന്നത് സുരക്ഷിതമല്ലെന്നും വിലയിരുത്തിയാണ് ടൂര്‍ണമെന്റ് ഖദ്ദാക്കുന്നതെന്ന് ബിഡബ്ല്യുഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കോവിഡ്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 10 മുതല്‍ എല്ലാ ബാഡ്മിന്റണ്‍ മത്സരങ്ങളും റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പിവി സിന്ധു, സൈന നെഹ്‌വാള്‍, എച്ച് എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് തുടങ്ങിയവരെല്ലാം വീടുകളിലാണുള്ളത്. ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോഴും സജീവമാണ്. വീട്ടില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

01

മാര്‍ച്ചില്‍ നിര്‍ത്തിവെച്ച കായിക മത്സരങ്ങളെല്ലാം പതിയെ പുനരാരംഭിക്കുകയാണ്. വിദേശ ഫുട്‌ബോള്‍ ലീഗുകളെല്ലാം പുനരാരംഭിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ജര്‍മ്മന്‍ ബുണ്ട്സ്ലീഗ ഇതിനോടകം ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സീരി എ എന്നിവ ഈ മാസം പകുതിയോടെ ആരംഭിക്കും. അതേ സമയം ഫ്രഞ്ച് ലീഗ് നേരത്തെ തന്നെ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടി

ശ്രീലങ്കന്‍ പര്യടനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ഇന്ത്യ ആദ്യം ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മത്സരങ്ങള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ളി ഡി സില്‍വ വ്യക്തമാക്കിയിരുന്നു.

ഖേല്‍ രത്‌ന അവാര്‍ഡ് ലഭിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ ഇവര്‍

ബംഗ്ലാദേശും ലങ്കന്‍ പര്യടനം

ബംഗ്ലാദേശും ലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യ ഡിസംബറില്‍ നടത്തുമെന്ന് ബിസിസി ഐ വ്യക്തമാക്കി. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പരമ്പരയാണ് ഓസ്‌ട്രേലിയയിലേത്. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക.രണ്ടാമത്തെ മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് അഡലെയ്ഡാണ് വേദി. മൂന്നാം ടെസ്റ്റ് മെല്‍ബണും നാലാം ടെസ്റ്റ് സിഡ്‌നിയിലുമാണ് നടക്കുക.

കോഴിക്കോടിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വരവ് ഉറപ്പായി; ഗോകുലത്തിന് അതൃപ്തി

ഇന്ത്യ

ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയതിന് പകരം വീട്ടാനുള്ള കാത്തിരുപ്പിലാണ് ഓസ്‌ട്രേലിയ. അതേ സമയം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒളിംപിക്‌സ് നടത്തിപ്പും പ്രതിസന്ധിയിലാണ്.

Story first published: Friday, June 5, 2020, 13:26 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+