ഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടി

മെല്‍ബണ്‍: ഐപിഎല്‍ കരാര്‍ നഷ്ടമാവുമോയെന്ന ഭയം കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കൂടുതല്‍ അഗ്രസീവായി പെരുമാറുന്നില്ലെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിമര്‍ശിച്ചിരുന്നു. കോലിയെ പ്രകോപിപ്പിച്ചാല്‍ ഐപിഎല്ലില്‍ അവസരം നഷ്ടമാവുമോയെന്ന് താരങ്ങള്‍ക്കു ആശങ്കയുണ്ടായിരുന്നതായും ക്ലാര്‍ക്ക് തുറന്നടിച്ചിരുന്നു.
ഈ ആരോപണത്തോടു പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഏകദിന, ടി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ക്ലാര്‍ക്കിന്റെ ആരോപണം ശരിയല്ലെന്നു അദ്ദേഹം വ്യക്തമാക്കി. നേരത്തേ ഓസീസിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌നും ക്ലാര്‍ക്കിന്റെ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നു പ്രതികരിച്ചിരുന്നു.

208-19ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ചായിരുന്നു ക്ലാര്‍ക്കിന്റെ പരാമര്‍ശം. നാലു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ അന്നു ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ഓസീസിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
മറ്റു ടീമുകള്‍ക്കെതിരേ വളരെ അഗ്രസീവായി പെരുമാറുന്ന ഓസീസ് താരങ്ങള്‍ കോലിക്കും ടീമിനുമെതിരേ ഇതേ അഗ്രസീവ് ശൈലി പുറത്തെടുത്തില്ലെന്നും ഐപിഎല്ലാണ് ഇതിനു കാരണമെന്നുമായിരുന്നു ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടിയത്. കോലിയെ പിണക്കിയാല്‍ ഐപിഎല്ലില്‍ അവസരം നഷ്ടപ്പെടുമോയെന്നും ഇതു കാരണം ഐപിഎല്ലിലൂടെ ലഭിക്കുന്ന കോടികള്‍ നഷ്ടമാവുമെന്ന ആശങ്ക ഓസീസ് താരങ്ങള്‍ക്കുണ്ടായിരുന്നതായും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.

ഐപിഎല്‍ കരാര്‍ ലഭിക്കുന്നതിനു വേണ്ടി ഓസീസ് താരങ്ങള്‍ സോഫ്റ്റായി പെരുമാറിയെന്ന ക്ലാര്‍ക്കിന്റെ ആരോപണം തെറ്റാണ്. അതില്‍ ഒരു സത്യവുമില്ല. ഓസീസിനായി കളിക്കുന്ന ഏതു താരത്തോടും നിങ്ങള്‍ക്കു ഇതേക്കുറിച്ച് ചോദിക്കാം. ശരിയായ സ്പിരിറ്റില്‍ തന്നെയാണ് ഓസീസ് താരങ്ങള്‍ കളിച്ചതെന്നും ഫിഞ്ച് വ്യക്തമാക്കി.
ഓസീസ് ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ഒരുപാട് താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍, അതും ഇന്ത്യക്കെതിരേ കഴിവ് തെളിയിക്കാനും ടീമില്‍ സ്ഥാനമുറപ്പിക്കാനും ശ്രമിക്കുന്നത്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ പറഞ്ഞാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണമാണ് ഇന്ത്യക്കുള്ളത്. ഇങ്ങനെയൊരു ബൗളിങ് നിരയ്‌ക്കെതിരേ ഒളിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരേ ഓസീസ് താങ്ങള്‍ വളരെ സോഫ്റ്റായാണ് കളിച്ചുവെനന്നത് ക്ലാര്‍ക്കിന്റെ മാത്രം അഭിപ്രായമാണ്. ഏറ്റവും മികച്ച കളി പുറത്തെടുക്കാനാണ് ഓസീസ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഞങ്ങള്‍ ടീമിനു അകത്തു നിന്നു കാണാത്ത ചില കാര്യങ്ങള്‍ പുറത്തുള്ള ക്ലാര്‍ക്ക് കണ്ടിരിക്കാമെന്നും ഫിഞ്ച് പറഞ്ഞു.
ഈ സീസണിലെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനായിരുന്നു. 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ്വെല്‍, നതാന്‍ട കൂള്‍ട്ടര്‍നൈല്‍ തുടങ്ങിയവര്‍ക്കും ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications