കോപ്പ അമേരിക്ക ഇന്ത്യയില്‍ സംപ്രേക്ഷണമില്ല; എങ്ങിനെ കാണും?
റിയോ ഡി ജനീറോ: ലോകമെങ്ങുമുളള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ കോപ്പ അമേരിക്കയ്ക്ക് ജൂണ്‍ 15ന് ബ്രസീലില്‍ തുടക്കമാവുകയാണ്. ഇന്ത്യയിലും പതിവുപോലെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കാണാന്‍ ആരാധകര്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍, ഇത്തവണ മത്സരം സംപ്രേക്ഷണം ചെയ്യാന്‍ ചാനലുകള്‍ തയ്യാറാകാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
ലോകകപ്പ്; ക്രിക്കറ്റ് മത്സരം മഴ മുടക്കാതിരിക്കാന്‍ തകര്‍പ്പന്‍ ആശയവുമായി സൗരവ് ഗാംഗുലി
സ്റ്റാര്‍ സ്‌പോട്‌സ് ഉള്‍പ്പെടെ ഇന്ത്യയില്‍ കായിക മത്സരങ്ങള്‍ സംപ്രേക്ഷണം നടത്തുന്ന ചാനലുകളൊന്നും കോപ്പ അമേരിക്ക സംപ്രേക്ഷണം ചെയ്യാന്‍ താത്പര്യം കാട്ടിയിട്ടില്ല. ക്രിക്കറ്റ് ലോകകപ്പ് നടന്നുകൊണ്ടിരിക്കുന്നതാണ് പ്രധാന കാരണമായി പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണത്തിന് താത്പര്യം കാട്ടിയെങ്കിലും കോപ്പ സംഘാടകരുടെ ചാനല്‍ റൈറ്റ്‌സ് താങ്ങാനാകാത്തതാണെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈനില്‍ ഡിജിറ്റല്‍ മീഡിയകളെ ആശ്രയിക്കുക മാത്രമേ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇനി മാര്‍ഗമുള്ളൂ. ലൈവ് സ്ട്രീമിങ്ങും തത്സമയ റിപ്പോര്‍ട്ടിങ്ങുമായി ഒട്ടേറെ വെബ്‌സൈറ്റുകള്‍ രംഗത്തുണ്ട്. കോപ്പയുടെ വാര്‍ത്തകള്‍, വീഡിയോകള്‍, സ്‌കോര്‍ എന്നിവയ്ക്കായി സംഘാടകര്‍ പ്രത്യേക ആപ് തയ്യാറാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications