ആറ് സിക്‌സടിക്കാന്‍ ഫ്ളിന്റോഫ് എങ്ങനെ പ്രേരണയായി; യുവരാജ് സിങ് വെളിപ്പെടുത്തുന്നു
മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മറക്കാനാവാത്ത ക്രിക്കറ്റ് താരമാണ് യുവരാജ് സിങ്. ഇന്ത്യയുടെ ടി20, ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ ഓള്‍റൗണ്ട് മികവോടെ സുപ്രധാന പങ്കുവഹിച്ച യുവരാജ് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും ആരാധക മനസില്‍ ഇടം പിടിച്ചയാളാണ്. 2007ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്‌സര്‍ പായിച്ച യുവരാജ് ആ നേട്ടം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിലാണ് യുവരാജ് ഇക്കാര്യം പങ്കുവെച്ചത്.

അന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി ഉണ്ടായ ഉടക്കായിരുന്നു ആറ് സിക്‌സ് നേടാന്‍ പ്രചോദനമായതെന്നാണ് യുവരാജ് വെളിപ്പെടുത്തിയത്. ഫ്‌ളിന്റോഫ് ആദ്യ രണ്ട് പന്തുകള്‍ എന്നെ ബുദ്ധിമുട്ടിച്ചു. മൂന്നാം പന്ത് യോര്‍ക്കര്‍ എറിഞ്ഞെങ്കിലും ഞാനത് ബൗണ്ടറി നേടി. ഈ ഷോട്ട് ഒരു മോശം ഷോട്ടായിരുന്നുവെന്ന് ഫ്‌ളിന്റോഫ് എന്നോട് പറഞ്ഞു. ഇതെന്നെ ചൊടിപ്പിച്ചു.ഇതില്‍ നിര്‍ത്താത്ത ഫ്‌ളിന്റോഫ് എന്റെ തൊണ്ട അറുക്കുമെന്ന് പറഞ്ഞു.

എന്റെ ബാറ്റ് നീട്ടി ഈ ബാറ്റുകൊണ്ടാവും ഞാന്‍ നിന്നോട് മറുപടി പറയുകയെന്ന് ഞാന്‍ ഫ്‌ളിന്റോഫിനോട് പറഞ്ഞു. ഈ സമയത്ത് വളരെ ദേഷ്യത്തോടെയായിരുന്നു ഞാന്‍. ബ്രോഡിനെ ആറ് സിക്‌സുകള്‍ പറത്തിയ ശേഷം ആദ്യം നോക്കിയത് ദിമിത്രി മസ്‌കരനഹാസിനെയാണ് പിന്നീടാണ് ഫ്‌ളിന്റോഫിനെ നോക്കിയത്. നേരത്തെ ഒരു ഏകദിനത്തില്‍ മസ്‌കരനഹാസ് എന്നെ അഞ്ച് സിക്‌സര്‍ പറത്തിയിരുന്നു.മറക്കാനാവാത്ത മത്സരമായിരുന്നു അത്-യുവരാജ് സിങ് പറഞ്ഞു.
കോലി പറഞ്ഞത് വിഡ്ഢിത്തം!! മറ്റാരും പറയാത്ത പരാതി, വിമര്‍ശിച്ച് ബെന്‍ സ്റ്റോക്‌സ്

ഇന്ത്യ കിരീടം നേടിയ 2007ലെ ടിം ട്വന്റി ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു ഇത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സെവാഗും ഗംഭീറും അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യക്ക് അടിത്തറ പാകിയപ്പോള്‍ മധ്യനിരയില്‍ യുവി നിറഞ്ഞാടി.
IPL: മുംബൈ എങ്ങനെ നാലു കപ്പടിച്ചു? പ്രധാന കാരണങ്ങള്‍ രണ്ടെണ്ണം- ചൂണ്ടിക്കാട്ടി ഗംഭീര്‍

18ാം ഓവര്‍ എറിഞ്ഞ ഫ്‌ളിന്റോഫുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബ്രോഡെറിഞ്ഞ 19ാം ഓവറിലാണ് യുവരാജിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 16 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് യുവരാജ് നേടിയത്. കളിയിലെ താരവും യുവരാജായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആര്‍ പി സിങ്ങും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.
പന്ത് തിളങ്ങാന്‍ തുപ്പല്‍ വേണ്ട... ശുപാര്‍ശ ചെയ്ത് കുംബ്ലെയുടെ കമ്മിറ്റി, ഇനി ഐസിസി തീരുമാനിക്കും

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായ യുവരാജിന് പിന്നീട് കരിയറില്‍ തിരിച്ചടി നേരിടേണ്ടിവന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ടീമിന് പുറത്തുപോയ യുവരാജ് ശക്തമായി തിരിച്ചെത്തി ഏകദിനത്തിലെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 153 റണ്‍സ് നേടി. എന്നാല്‍ സ്ഥിരതപുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ യുവരാജ് ടീമിന് പുറത്താവുകയായിരുന്നു. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ കളിച്ചിരുന്നു. ചില ലീഗ് മത്സരങ്ങളില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്.2011ലെ ഏകദിന ലോകകപ്പിലെ മികച്ച താരമായിരുന്നു യുവരാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications