Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മുംബൈ എങ്ങനെ നാലു കപ്പടിച്ചു? പ്രധാന കാരണങ്ങള്‍ രണ്ടെണ്ണം- ചൂണ്ടിക്കാട്ടി ഗംഭീര്‍

gambhir

ദില്ലി: ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കിരീടനേട്ടത്തിന്റെ കാര്യത്തില്‍ മുംബൈയാണ് ലീഗില്‍ തലപ്പത്ത്. നാലു കിരീടങ്ങള്‍ മുംബൈയുടെ നീലപ്പട ഇതിനകം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു കഴിഞ്ഞു. ഇവയെല്ലാം രോഹിത് ശര്‍മയുടെ കീഴിലുമായിരുന്നു.

എന്താണ് മുംബൈയുടെ നേട്ടങ്ങള്‍ക്കെല്ലാം പിറകില്‍, എങ്ങനെയാണ് മറ്റു ഫ്രാഞ്ചൈസികളേക്കാള്‍ കൂടുതല്‍ ട്രോഫികള്‍ മുംബൈ കൈക്കലാക്കിയത്? മുംബൈ ഹേറ്റേഴ്‌സ് തലപുകയ്ക്കുന്ന പ്രധാന ചോദ്യങ്ങളാണിത്. ഇവയ്‌ക്കെല്ലാം ഉത്തരവുമായി രംഗത്തു വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകനും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. കെകെആറിനെ രണ്ടു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

രണ്ടു കാരണങ്ങള്‍

മുംബൈയുടെ നേട്ടങ്ങള്‍ക്കെല്ലാം പിറകില്‍ പ്രധാനമായും രണ്ടു കാരണങ്ങളാണെന്നാണ് ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് മുംബൈയുടെ സ്‌കൗട്ടിങ് സംവിധാനം ആണെങ്കില്‍ മറ്റൊന്ന് അവരുടെ ബോള്‍ഡായ തീരുമാനങ്ങളെടുക്കുന്നതിലുള്ള മികവാണ്. ഈ രണ്ടു കാര്യങ്ങളിലും മുംബൈ പുലര്‍ത്തുന്ന മികവിനെ ഗംഭീര്‍ അഭിനന്ദിച്ചു.
2013ല്‍ റിക്കി പോണ്ടിങിനു പകരം രോഹിത് നായകസ്ഥാനത്തേക്കു വന്ന ശേഷമാണ് മുംബൈ ആദ്യമായി ഐപിഎല്‍ കിരീടം കൈക്കലാക്കിയത്. അന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയായിരുന്നു മുംബൈയുടെ കിരീടധാരണം.

രോഹിത്തിന്റെ വളര്‍ച്ച

രോഹിത് നായകസ്ഥാനത്തേക്കു വന്നതോടെ മുംബൈയുടെ സമയം തെളിഞ്ഞുവെന്നാണ് പിന്നീടുള്ള സീസണുകളിലെ പ്രകടനം അടിവരയിടുന്നത്. ഹിറ്റ്മാന് കീഴില്‍ മറ്റൊരു മുംബൈയായി മാറിയ ടീം മൂന്നു കിരീടങ്ങള്‍ കൂടി കൈക്കലാക്കുകയും ചെയ്തു. ഇതോടെ ഐപിഎല്ലിലെ തന്നെ ഏറ്റവുമധികം കിരീടമുയര്‍ത്തിയ ക്യാപ്റ്റനായി രോഹിത് മാറി.
വൈകാരികമായി തീരുമാനങ്ങളെടുക്കുന്നവരല്ല മുംബൈ. മറിച്ച് സ്‌പോര്‍ട്‌സില്‍ ഏറ്റവും നിര്‍ണായകമെന്നു ചൂണ്ടിക്കാണിക്കുന്ന പ്രായോഗികമായ തീരുമാനങ്ങളാണ് മുംബൈ എടുക്കാറുള്ളത്. ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അവിടെ വികാരങ്ങള്‍ക്കു ഒരു സ്ഥാനവുമില്ലെന്നും ഗംഭീര്‍ വിശദമാക്കി.

ബുംറയും പാണ്ഡ്യ ബ്രദേഴ്സും

ജസ്പ്രീത് ബുംറ, പാണ്ഡ്യ ബ്രദേഴ്‌സ് (ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ) തുടങ്ങിയ മിന്നും താരങ്ങളെ കണ്ടെത്തിയത് മുംബൈയുടെ സ്‌കൗട്ടിങ് സംവിധാനത്തിന്റെ മികവ് തന്നെയാണെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ നടന്ന വെസ്റ്റ് സോണ്‍ ടി20 ലീഗിനിടെ മുംബൈയുടെ മുന്‍ കോച്ച് ജോണ്‍ റൈറ്റാണ് ബുംറയെ കണ്ടെത്തുന്നത്. ബുംറയുടെ ബൗളിങ് വേഗത്തിലും യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കിലും ആകര്‍ഷണീയനായ റൈറ്റ് മുംബൈ ടീമില്‍ പേസറെ ഉള്‍പ്പെടുത്തുകയായിരുന്നു.
മികച്ച പല താരങ്ങളെയും കണ്ടെത്തിയെങ്കിലും മുംബൈയുടെ സ്‌കൗട്ടിങ് സംവിധാനത്തിനു ഇതിന്റെയൊന്നും ക്രെഡിറ്റ് ലഭിച്ചിട്ടില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. റിക്കി പോണ്ടിങിനെ നായകസ്ഥാനത്തു നിന്നു മാറ്റി രോഹിത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുകയെന്നതത് വളരെ കടുപ്പമേറിയ തീരുമാനമാണ്. പക്ഷെ മുംബൈ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യം കാണിച്ചു. അറിയപ്പെടാതെ നിന്ന ബുംറ, ഹാര്‍ദിക്, ക്രുനാല്‍ എന്നിവരെ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടു വരികയെന്നത് എളുപ്പമുള്ള കാര്യമല്ല. മുംബൈയുടെ സ്‌കൗട്ടിങ് സംവിധാനത്തെയാണ് ഇതിനു പ്രശംസിക്കേണ്ടത്. പക്ഷെ അവര്‍ക്കു വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. മുംബൈ കൈവരിച്ച നേട്ടങ്ങള്‍ നോക്കൂ, അവരുടേ ടീമിനെ നോക്കൂ, ഐപിഎല്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ടീം മുംബൈയുടേതാണെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Tuesday, May 19, 2020, 11:01 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+