കോലി പറഞ്ഞത് വിഡ്ഢിത്തം!! മറ്റാരും പറയാത്ത പരാതി, വിമര്‍ശിച്ച് ബെന്‍ സ്റ്റോക്‌സ്
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ച് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ കോലി നടത്തിയ പരാമര്‍ശത്തെയാണ് സ്റ്റോക്‌സ് വിമര്‍ശിച്ചത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ട ശേഷമായിരുന്നു ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ച് കോലി പരാതി പറഞ്ഞിരുന്നു. എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്.
ഈ മല്‍സരം തോറ്റെങ്കിലും അത് ഇന്ത്യയെ ബാധിച്ചില്ല. പ്രാഥമിക റൗണ്ടില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയത്. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മല്‍സരശേഷം കോലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ടോസ് നിര്‍ണായകമായിരുന്ന, പ്രത്യേകിച്ചും ബൗണ്ടറിയുടെ വലിപ്പവും കുറവാണ്. ഇത്രയും ഫ്‌ളാറ്റായ പിച്ചിനൊപ്പം ബൗണ്ടറിയുടെ വലിപ്പക്കുറവും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ ദുഷ്‌കരമായി മാറി. ഇതുപോലെയൊരു അനുഭവം ടീമിനു നേരിടുന്നത് ഇതാദ്യമായാണ്.
59 മീറ്റര്‍ മാത്രം വലിപ്പമുള്ള ബൗണ്ടറി ആയതിനാല്‍ ബാറ്റ്‌സ്മാന്‍ സ്വീപ്പോ, റിവേഴ്‌സ് സ്വീപ്പോ കളിച്ച് സിക്‌സറടിച്ചാല്‍ സ്പിന്നര്‍ക്കു കാര്യമായൊന്നും ചെയ്യാനാവില്ല. സ്പിന്‍ ബൗളര്‍മാര്‍ തങ്ങളുടെ ലൈനിന്റെയും ലെങ്തിന്റെ കാര്യത്തില്‍ കൂടുതല്‍ സ്മാര്‍ട്ടാവണം. വലിപ്പം കുറഞ്ഞ ബൗണ്ടറിയുള്ളപ്പോള്‍ റണ്ണൊഴുക്ക് തടയുക ബുദ്ധിമുട്ടാണെന്നും കോലി അഭിപ്രായപ്പെട്ടിരുന്നു.
59 മീറ്റര്‍ മാത്രം വലിപ്പമുള്ള ബൗണ്ടറി ആയതിനാല്‍ ബാറ്റ്‌സ്മാന്‍ സ്വീപ്പോ, റിവേഴ്‌സ് സ്വീപ്പോ കളിച്ച് സിക്‌സറടിച്ചാല്‍ സ്പിന്നര്‍ക്കു കാര്യമായൊന്നും ചെയ്യാനാവില്ല. സ്പിന്‍ ബൗളര്‍മാര്‍ തങ്ങളുടെ ലൈനിന്റെയും ലെങ്തിന്റെ കാര്യത്തില്‍ കൂടുതല്‍ സ്മാര്‍ട്ടാവണം. വലിപ്പം കുറഞ്ഞ ബൗണ്ടറിയുള്ളപ്പോള്‍ റണ്ണൊഴുക്ക് തടയുക ബുദ്ധിമുട്ടാണെന്നും കോലി അഭിപ്രായപ്പെട്ടിരുന്നു.

ഗ്രൗണ്ടിലെ ബൗണ്ടറി ചെറുതാണെന്ന കോലിയുടെ അന്നത്തെ പരാതി തന്നെ അദ്ഭുതപ്പെടുത്തിയതായി സ്റ്റോക്‌സ് വ്യക്തമാക്കി. മല്‍സരശേഷം ബൗണ്ടറിയുടെ വലിപ്പത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി പഴി പറഞ്ഞത്.
മല്‍സര ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഇങ്ങനെയൊരു പരാതി മറ്റാരും പറയുന്നത് താന്‍ കേട്ടിട്ടില്ല. ഒരു ക്യാപ്റ്റന് ഉന്നയിക്കാവുന്നതില്‍ വച്ച് ഏറ്റവും മോശം പരാതിയാണ് ഇതെന്നും സ്‌റ്റോക്‌സ് തന്റെ പുസ്തകമായ 'ബെന്‍ സ്റ്റോക്‌സ് ഓണ്‍ ഫയറില്‍' കുറിച്ചു.

2019 ജൂണ്‍ 30നായിരുന്നു ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം നടന്നത്. ഇംഗ്ലണ്ടിന് നിര്‍ണായകമായ മല്‍സരം കൂടിയായിരുന്നു ഇത്. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് അടിച്ചെടുത്തു.
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ (111), ബെന്‍ സ്‌റ്റോക്‌സ് (79), ജാസണ്‍ റോയ് (66) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനു കരുത്തായത്. മറുപടിയില്‍ രോഹിത് ശര്‍മ (102), നായകന്‍ കോലി (66) എന്നിവര്‍ തിളങ്ങിയെങ്കിലും ഇന്ത്യക്കു അഞ്ചു വിക്കറ്റിന് 306 റണ്‍സെടുക്കാനേ ആയുള്ളൂ. ബെയര്‍സ്റ്റോയായിരുന്നു കളിയിലെ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications