Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന്റെ വിവാഹനിശ്ചയം തങ്ങള്‍ അറിഞ്ഞില്ലെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കാമുകിയും നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹ നിശ്ചയം പുതുവര്‍ഷദിനത്തില്‍ നടന്നിരുന്നു. ആരാധകരെയും സഹകളിക്കാരെയും ഒന്നടങ്കം അമ്പരപ്പിച്ച് സ്വകാര്യമായാണ് ഹാര്‍ദിക് കാമുകിക്ക് വിവാഹമോതിരം അണിയിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇരുവരും പിന്നീട് പുറത്തുവിടുകയും ചെയ്തു.

അമ്പരപ്പിച്ച് വിവാഹനിശ്ചയം

അമ്പരപ്പിച്ച് വിവാഹനിശ്ചയം

അടുത്തകൂട്ടുകാരെപ്പോലും അമ്പരപ്പിച്ച വിവാഹ നിശ്ചയം വീട്ടുകാരും അറിഞ്ഞില്ലെന്നാണ് ഇപ്പോള്‍ താരത്തിന്റെ പിതാവ് ഹിമാന്‍ഷുവിന്റെ വെളിപ്പെടുത്തല്‍. ഹാര്‍ദിക് കാമുകിക്ക് മോതിരമണിയിക്കുന്ന കാര്യം തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. അവര്‍ ഇരുവരും ദുബായില്‍ അവധി ആഘോഷിക്കാന്‍ പോകുന്ന കാര്യം അറിയാമായിരുന്നു. എന്നാല്‍, വിവാഹനിശ്ചയം അതിനുശേഷമാണ് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നടാഷയെക്കുറിച്ച് പിതാവ്

നടാഷയെക്കുറിച്ച് പിതാവ്

നടാഷയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഹിമാന്‍ഷുവിന്. മകന്റെ പ്രണയത്തെക്കുറിച്ച് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നു. നടാഷ നല്ല കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പലതവണ മുംബൈയില്‍വെച്ച് നടാഷയെ കണ്ടിട്ടുണ്ട്. ഇരുവരും ചേര്‍ച്ചയുള്ളവരാണെന്നും പിതാവ് പറയുന്നു. നേരത്തെ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ ഹാര്‍ദിക്കിന്റെ സര്‍പ്രൈസ് എന്‍ഗേജ്‌മെന്റില്‍ അമ്പരന്നിരുന്നു.

ISL: മുംബൈയുടെ തട്ടകത്തില്‍ കൊല്‍ക്കത്തയ്ക്ക് ഉജ്ജ്വല ജയം

പ്രണയം വെളിപ്പെടുത്തി

പ്രണയം വെളിപ്പെടുത്തി

സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം പുതുവര്‍ഷത്തലേന്നാണ് ഹാര്‍ദിക് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ പാണ്ഡ്യ വിവാഹ നിശ്ചയവും അറിയിച്ചു. ഞാന്‍ നിന്റേതും നീ എന്റേതുമാണെന്നും എന്‍ഗേജ്‌മെന്റ് ചിത്രം പുറത്തുവിട്ട ഹാര്‍ദിക് കുറിച്ചു. നടാഷ എന്‍ഗേജ്‌മെന്റ് വീഡിയോയാണ് പുറത്തുവിട്ടത്. ഇരുവരും ചേര്‍ന്ന് ബോട്ടില്‍ സവാരി നടത്തുന്നതിനിടയിലായിരുന്നു മോതിരം അണിയിച്ചത്. പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലായിരുന്നു. 2012ല്‍ ബോളിവുഡിലെത്തിയ നടാഷ ഒട്ടേറെ സിനിമകളില്‍ ഐറ്റം നര്‍ത്തകിയായും പ്രത്യക്ഷപ്പെട്ടു.

ചെല്‍സിക്ക് ഷോക്ക് നല്‍കി സൂപ്പര്‍ താരം ക്ലബ്ബ് വിടുന്നു; ലക്ഷ്യം അമേരിക്കന്‍ ക്ലബ്ബ്

പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക്

പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക്

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയാണ് പാണ്ഡ്യ. സപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു. ഈവര്‍ഷത്തോടെ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പാണ്ഡ്യ കളിക്കില്ല. എന്നാല്‍, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ താരം ഇടംപിടി0ച്ചിട്ടുണ്ട്. ജനുവരി 22നും 26നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. പൂര്‍ണശാരീരികക്ഷമതയോടെ തിരിച്ചെത്തുന്ന പാണ്ഡ്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ്.

Story first published: Sunday, January 5, 2020, 9:00 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+