Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് ഷോക്ക് നല്‍കി സൂപ്പര്‍ താരം ക്ലബ്ബ് വിടുന്നു; ലക്ഷ്യം അമേരിക്കന്‍ ക്ലബ്ബ്

ലണ്ടന്‍: ചെല്‍സിയുടെ സ്പാനിഷ് വിങര്‍ ക്ലബ്ബ് വിടുന്നു. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ താരം ചെല്‍സി വിടുമെന്നും അമേരിക്കന്‍ ക്ലബ്ബാണ് ലക്ഷ്യമെന്നും ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ ചെല്‍സി നിരയിലെ അഭിവാജ്യ ഘടകമായ താരത്തിനെ റാഞ്ചാന്‍ വമ്പന്‍ ഓഫറുകളാണ് അമേരിക്കന്‍ ക്ലബ്ബ് മുന്നോട്ടുവെക്കുന്നത്. ഈ സീസണോടെ ചെല്‍സിയുമായുള്ള പെഡ്രോയുടെ കരാര്‍ അവസാനിക്കും. ഇനി കരാര്‍ പുതുക്കാന്‍ പെഡ്രോയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂയോര്‍ക്ക് സിറ്റിയാണ് പെഡ്രോയ്ക്കായി രംഗത്തുള്ള പ്രധാന എംഎല്‍എസ് ക്ലബ്ബ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം ഉടമസ്ഥനായുള്ള ഇന്റര്‍ മിയാമിയും പെഡ്രോയെ ലക്ഷ്യമിടുന്നതായാണ് വിവരം. 32കാരനായ താരത്തിന് കരിയറിലെ അവസാന കാലഘട്ടത്തില്‍ ഏറ്റവും ലാഭം ലഭിക്കുക അമേരിക്കന്‍ ലീഗിലാവും. ഇനിയസ്റ്റ, ഡേവിഡ് വിയ്യ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ അവസാന ഫുട്‌ബോള്‍ കരിയര്‍ ജപ്പാന്‍ ക്ലബ്ബിനൊപ്പമാണ് പ്രവര്‍ത്തിച്ചത്.

pedro

ബാഴ്‌സലോണ ക്ലബ്ബിലൂടെ വളര്‍ന്നുവന്ന പെഡ്രോ 2008-2015വരെ ക്ലബ്ബിനൊപ്പം കളിച്ചു. 204 മത്സരത്തില്‍ നിന്ന് 58 ഗോളും നേടി. 2015ല്‍ ചെല്‍സിയിലെത്തിയ അദ്ദേഹം 131 മത്സരങ്ങളില്‍ നിന്ന് 28 ഗോളും നേടി. സ്‌പെയിനുവേണ്ടി 65 മത്സരത്തില്‍ നിന്ന് 17 ഗോളും നേടിയിട്ടുണ്ട്.

Story first published: Sunday, January 5, 2020, 8:48 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+