Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മുംബൈയുടെ തട്ടകത്തില്‍ കൊല്‍ക്കത്തയ്ക്ക് ഉജ്ജ്വല ജയം

മുംബൈ: ഐഎസ്എല്‍ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ഉജ്ജ്വല ജയം. മുംബൈയുടെ തട്ടകത്തില്‍ ചെന്നു കളിച്ച കൊല്‍ക്കത്ത എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ പ്രണോയി ഹാല്‍ദറും മൈക്കല്‍ സൂസൈരാജും തൊടുത്ത ഗോളുകള്‍ മത്സരഫലം ഏകപക്ഷീയമാക്കി.

സന്ദര്‍ശകര്‍ക്ക് നേരെ ആക്രമണ ഫുട്‌ബോളാണ് മുംബൈ സിറ്റി എഫ്‌സി തുടക്കത്തില്‍ പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ സര്‍വ സന്നാഹങ്ങളുമായി ആക്രമിച്ചു കയറുകയായിരുന്നു മുംബൈ. എട്ടാം മിനിറ്റിലാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി മത്സരത്തില്‍ ആദ്യ ഷോട്ട് പിറന്നത്. വിങ്ങില്‍ നിന്നും സുഭാശിഷ് നല്‍കിയ പന്ത് ലാര്‍ബിയിലെത്തിയെങ്കിലും നീക്കം ഗോളില്‍ കലാശിച്ചില്ല. 10, 12 മിനിറ്റുകളിലും കണ്ടു സമാനമായ ഗോളവസരങ്ങള്‍. എന്നാല്‍ അവസരം പൂര്‍ണമായി വിനിയോഗിക്കാന്‍ മുംബൈയുടെ സൗഗുവിനും ഷെര്‍മിറ്റിക്കും റെയ്‌നര്‍ ഫെര്‍നാണ്‍ടസിനുമായില്ല.

മുംബൈ സിറ്റി എഫ്സി - എടികെ മത്സരം

29 ആം മിനിറ്റിലാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ച ആദ്യ ഗോള്‍ പിറന്നത്. കൊല്‍ക്കത്തന്‍ താരങ്ങളുടെ ഒത്തിണക്കം ഈ ഗോളില്‍ ആരാധകര്‍ കണ്ടു. ജാവിയര്‍ ഹെര്‍നാണ്‍ടസിലൂടെയാണ് കൗശലമാര്‍ന്ന പാസിലൂടെയാണ് നീക്കത്തിന് തുടക്കം. പന്തേറ്റു വാങ്ങിയ റോയി കൃഷ്ണ ബോക്‌സിനകത്ത് നിന്ന ഡേവിഡ് വില്യംസിലേക്ക് പാസ് കൈമാറി. കിട്ടിയ പാടെ ഷോട്ടുതിര്‍ക്കാനല്ല ഡേവിഡ് വില്യംസ് മുതിര്‍ന്നത്. മിഡ്ഫീല്‍ഡില്‍ നിന്നും ഓടിയെത്തിയ പ്രണോയി ഹാല്‍ദറിനായി ഇദ്ദേഹം കാത്തു. ബോക്‌സിനകത്തെ സമ്മര്‍ദ്ദത്തിലും നല്‍കിയ അളന്നു മുറിച്ച പാസ്. പോസ്റ്റിനകത്തേക്ക് ദിശ കാട്ടേണ്ട ചടങ്ങ് മാത്രമേ പ്രണോയിക്കുണ്ടായിരുന്നുള്ളൂ. ഇക്കാര്യം അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. ഇതേസമയം, ഗോളിന്് പിന്നാലെ പേശിവലിവ് കാരണം പ്രണോയിക്ക് പിന്മാറേണ്ടി വന്നു. പകരമെത്തിയത് സൂസൈരാജും.

മുംബൈ സിറ്റി എഫ്സി - എടികെ മത്സരം

ഗോള്‍ വീണതോടെ മുംബൈ ഉണരുന്നതാണ് ശേഷം കണ്ടത്. തുടരെ ആക്രമണങ്ങള്‍ നടത്തി കൊല്‍ക്കത്തയെ കുഴക്കുകയായിരുന്നു മുംബൈയുടെ ലക്ഷ്യം. എന്നാല്‍ 43 ആം മിനിറ്റിലെ അപ്രതീക്ഷിത ഗോള്‍ ഒരിക്കല്‍ക്കൂടി ആതിഥേയരുടെ താളം തെറ്റിച്ചു. റോയി കൃഷ്ണയുടെ കഠിന പ്രയത്‌നമാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. സൗവിക്കുമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ പന്തിനെ സൂസൈരാജിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു താരം. കാല്‍ച്ചുവട്ടില്‍ പന്തു കിട്ടിയ സൂസൈരാജകട്ടെ മാന്ത്രിക ഷോട്ടും പായിച്ചു. പോസ്റ്റിനകത്ത് മഴവില്ലു കണക്കെ പെയ്തിറങ്ങിയ പന്തിനെ നോക്കി നില്‍ക്കാനെ ഗോള്‍ കീപ്പറും മുംബൈ നായകനുമായ അമരീന്ദറിനായുള്ളൂ. രണ്ടാം പകുതിയില്‍ ഗോളുകള്‍ മടക്കാനുള്ള തീവ്രശ്രമം മുംബൈ സിറ്റി എഫ്‌സിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ പ്രതിരോധത്തിലേക്ക് കൊല്‍ക്കത്ത ചുവടുമാറിയതോടെ മുംബൈയുടെ നീക്കങ്ങള്‍ക്ക് മുനയൊടിഞ്ഞു.

Story first published: Saturday, January 4, 2020, 21:25 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+