Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യയെ കണ്ടു പഠിക്കണം ഇന്ത്യ; ഹിന്ദു മുസ്ലീം തമ്മിലടി മതിയാക്കൂയെന്ന് ഹര്‍ഭജന്‍

ലണ്ടന്‍: ലോകത്തെ കുഞ്ഞന്‍ രാജ്യങ്ങളിലൊന്നായ ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന് ഇന്ത്യക്കാരോട് ഒരു അപേക്ഷ നടത്തിയിരുന്നു. ക്രൊയേഷ്യയെ കണ്ടുപഠിക്കണമെന്നും ഇന്ത്യക്കാര്‍ ഹിന്ദു മുസ്ലീം തമ്മിലടി അവസാനിപ്പിക്കണമെന്നുമായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

എന്നാല്‍, ഇത് താരത്തിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശനത്തിനടിയാക്കി. ഇന്ത്യയെ മോശക്കാരാക്കുന്നതാണ് ഹര്‍ഭജന്റെ പരാമര്‍ശമെന്നായിരുന്നു വിമര്‍ശകരുടെ ഭാഷ്യം. ഇതോടെ തന്റെ ഭാഗം ഒന്നുകൂടി വിശദീകരിച്ച് താരം രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. കാര്യങ്ങള്‍ പോസിറ്റീവായി കാണണമെന്നാണ് ആഗ്രഹിച്ചതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

harbhajan

എന്താണ് പറയാനുള്ളത് എന്നത് താന്‍ ആദ്യമേ പറഞ്ഞുകഴിഞ്ഞു. നമ്മള്‍ പോസിറ്റീവായി കാര്യങ്ങള്‍ കാണണം. നമ്മുടേത് ഒരു വലിയ രാജ്യമാണ്. അത്രയും വലുതായ ഒരു കായിക സംസ്‌കാരവും നമുക്കുണ്ട്. എന്നാല്‍, ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ നാം ഇപ്പോഴും പതിറ്റാണ്ടുകള്‍ പിറകിലാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

40 ലക്ഷം ജനസംഖ്യ മാത്രമുള്ള ക്രൊയേഷ്യയാണ് ലോകകപ്പ് ഫൈനലിലെത്തിയത്. കിരീടം നേടിയിരുന്നെങ്കില്‍ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യമെന്ന ബഹുമതി ക്രൊയേഷ്യയ്ക്ക് ലഭിക്കുമായിരുന്നു. ക്രൊയേഷ്യയെ പോലൊരു രാജ്യം ലോകകപ്പ് ഫൈനലിലെത്തിയത് ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഉണര്‍വാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Tuesday, July 17, 2018, 11:49 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+