
ഇന്ത്യ എപ്പോഴും മനുഷ്യത്വത്തിനൊപ്പമാണ് നില്‍ക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞത് കൊറോണ വൈറസ് മതത്തിന്റെയും വര്‍ഗത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് പോരാടണ്ട ഒന്നാണെന്നാണ്. എന്നാല്‍ അഫ്രീദി ഇന്ത്യയെക്കുറിച്ച് പറഞ്ഞത് കളവാണ്.ഇന്ത്യയെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവും ഇല്ലെന്നും അദ്ദേഹം പാകിസ്താനില്‍ അദ്ദേഹത്തിന്റെ പരിധിക്കുള്ളില്‍ നില്‍ക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്, മരിക്കുന്നതും ഈ രാജ്യത്തിലായിരിക്കും. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യക്കുവേണ്ടി കളിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ആരും ഇതുവരെ ഞാന്‍ എന്റെ രാജ്യത്തിനെതിരായി ചെയ്തുവെന്ന് പറഞ്ഞിട്ടില്ല. ഇന്നോ നാളെയോ എപ്പോഴായാലും രാജ്യത്തിന് എന്നെ ആവശ്യമായി വന്നാല്‍ ബോര്‍ഡറിലായാല്‍പ്പോലും തോക്കുമേന്തി പോകാന്‍ ഞാന്‍ തയ്യാറാണ്. അഫ്രീദിയെപ്പോലെ വിഷം തുപ്പുന്നവനുമായി ഇനി സൗഹൃദം ഇല്ല.
ഒരേ കോച്ച്, ഒരേ സ്‌കൂള്‍, ബാറ്റിങിലും മിടുക്കന്‍... അടുത്ത സച്ചിന്‍? അത് മറ്റാരുമല്ല അഗാര്‍ക്കര്‍!!

കാശ്മീരിനായി മുറവിളി കൂട്ടുമ്പോള്‍ ബംഗ്ലാദേശിനെ ഓര്‍മവേണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ ഹര്‍ഭജന്‍ പ്രതികരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഹര്‍ഭജന്‍ കളിക്കുന്നുണ്ട്. അഫ്രീദിക്കെതിരേ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നിലവില്‍ എംപി കൂടിയായ ഗംഭീര്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെയും അഫ്രീദിയേയും ജോക്കര്‍മാരെന്നാണ് വിശേഷിപ്പിച്ചത്.
ഒത്തുകളി വിവാദത്തിന് ശേഷം പല തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: മുഹമ്മദ് അഷറഫുല്‍

ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. 20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികര്‍ പാകിസ്താനുണ്ടെന്നാണ് 16കാരനായ അഫ്രീദി അവകാശപ്പെടുന്നത്. കശ്മീരിനായി 70 വര്‍ഷമായി യാചിക്കുകയാണ്. അഫ്രീദി, ഇമ്രാന്‍ ഖാന്‍, ബജ്വ പോലുള്ള ജോക്കര്‍മാര്‍ക്ക് ഇന്ത്യക്കും നരേന്ദ്ര മോധിക്കുമെതിരേ വിഷം തുപ്പി പാകിസ്താനെ കബളിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വിധിവരുന്ന വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശിന്റെ കാര്യം ഓര്‍മിക്കണമെന്നുമാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി വിവാദ പരാമര്‍ശം നടത്തിയത്.
ബസ് ഡ്രൈവറെന്ന് പരിഹസിച്ച നാസര്‍ ഹുസൈന് കൊടുത്ത മറക്കാനാവാത്ത തിരിച്ചടി; ഓര്‍മ പങ്കുവെച്ച് കൈഫ്

ഞാന്‍ നിങ്ങളുടെ സുന്ദര ഗ്രാമത്തിലെത്തിയിരിക്കുന്നുവെന്നും നിങ്ങളെ സന്ദര്‍ശിക്കണമെന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. ഇന്ന് ലോകത്തെ പിടികൂടിയിരിക്കുന്ന മാരകമായ രോഗത്തേക്കാള്‍ വലിയ രോഗം മോദിയുടെ മനസിലുണ്ട്. പാകിസ്താന്റെ ആകെ പട്ടാളക്കാരുടെ എണ്ണമായ ഏഴ് ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. കശ്മീരികള്‍ പാക് സൈന്യത്തെയാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് അഫ്രീദി പറഞ്ഞത്.


Click it and Unblock the Notifications











