ഒത്തുകളി വിവാദത്തിന് ശേഷം പല തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: മുഹമ്മദ് അഷറഫുല്‍
ധാക്ക: ബംഗ്ലാദേശ് മുന്‍ നായകന്‍ മുഹമ്മദ് അഷറഫുലിനെ അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. ബംഗ്ലാദേശ് പോലൊരു ചെറിയ ടീമിനെ വമ്പന്‍ പോലും വിറപ്പിക്കുന്ന അട്ടിമറിയന്മാരാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു അഷറഫുല്‍. ഒരു കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന അദ്ദേഹത്തിന്റെ കരിയര്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട് അവസാനിക്കുകയായിരുന്നു. ഇപ്പോഴിതാ അന്നത്തെ ഒത്തുകളി വിവാദത്തെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അഷറഫുല്‍തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒത്തുകളി വിവാദത്തിലകപ്പെട്ട ശേഷം പലതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്നാണ് അഷറഫുല്‍ വെളിപ്പെടുത്തിയത്. വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഹൃദയം നുറുങ്ങി. ഇക്കാര്യങ്ങള്‍ ഞാന്‍ സഹോദരനായ മൊജിബുല്‍ അലാമിനോട് ഇക്കാര്യം വെളിപ്പെടുത്തി. അവനാണ് എനിക്ക് ജീവിക്കാനുള്ള ആത്മദൈര്യം നല്‍കിയത്. സൂപ്പര്‍ താരമായ മുഹമ്മദ് അസ്ഹറുദ്ദീന്‍പോലും ഇതുപോലെ സമാനമായ അവസ്ഥയെ അതിജീവിച്ചയാളാണെന്ന് അവന്‍ എന്നെ ഓര്‍മിപ്പിച്ചു.

ബംഗ്ലാദേശിലെ ജനങ്ങളും ആരാധകരും ഒത്തുകളി വാര്‍ത്തകേട്ട് നിരാശരായി. എല്ലായ്‌പ്പോഴും ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എങ്ങനെ പൊതുസമൂഹത്തിലേക്ക് ഞാന്‍ ചെല്ലുമെന്നോര്‍ത്ത് ഭയപ്പെട്ടു. എങ്ങനെയാണ് കുടുംബത്തോട് ഇക്കാര്യം വിശദീകരിക്കുക. സമൂഹത്തിന്റെ കുറ്റപ്പെടുത്തലില്‍നിന്ന് കുടുംബത്തെ എങ്ങനെ രക്ഷിക്കുമെന്ന് ഓര്‍ത്ത് ഞാന്‍ തലപുകച്ചു-അഷറഫുല്‍ പറഞ്ഞു.
ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചുവരാന്‍ അഷറഫുല്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഷറഫുലിനെപ്പോലെ ഒത്തുകളി വിവാദത്തില്‍പെട്ട് ശിക്ഷിക്കപ്പെട്ട താരത്തെ തിരിച്ചെടുക്കേണ്ടെന്ന നിലപാടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. മടങ്ങിവരാനുള്ള ആഗ്രഹത്തെപ്പറ്റിയും അഷറഫുല്‍ പ്രതികരിച്ചു. തിരിച്ചുവരണമെങ്കില്‍ വലിയ പ്രകടനം തന്നെ നടത്തണമെന്ന് എനിക്ക് അറിയാമായിരുന്നു.
2018ല്‍ ധാക്ക പ്രീമിയര്‍ ലീഗില്‍ അഞ്ച് സെഞ്ച്വറിയുമായി തിളങ്ങി. അതാണ് ഇപ്പോഴും ലീഗിലെ റെക്കോഡ് എന്നാല്‍ ആരും അത് പരിഗണിച്ചില്ലെന്നും തിരിച്ചുവരവിന് അവസരം നല്‍കിയില്ലെന്നും അഷറഫുല്‍ പറഞ്ഞു. ഒത്തുകളി വിവാദത്തിലകപ്പെട്ട പലതാരങ്ങളും പാകിസ്താന്റെ മുഹമ്മദ് അമീറുള്‍പ്പെടെ തെറ്റ് തിരുത്തി തിരിച്ചെത്തിയിട്ടും തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
2013ല്‍ ധാക്കാ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി നടത്തിയതിനെത്തുടര്‍ന്നാണ് അഷറഫുലിനെതിരേ നടപടി സ്വീകരിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ആദ്യമായി സെഞ്ച്വറി നേടുന്ന ബംഗ്ലാദേശ് ബാറ്റ്‌സ്മാനെന്ന നിലയിലാണ് അഷറഫുല്‍ അറിയപ്പെടുന്നത്. 2005ലായിരുന്നു ഈ പ്രകടനം.ബംഗ്ലാദേശിനുവേണ്ടി 61ടെസ്റ്റ്, 177 ഏകദിനം, 23ടി20 എന്നിവയില്‍ നിന്നാണ് 2337, 3468, 450 റണ്‍സുകള്‍ അഷറഫുല്‍ നേടിയിട്ടുണ്ട്. ആറ് ടെസ്റ്റ സെഞ്ച്വറിയും മൂന്ന് ഏകദിന സെഞ്ച്വറിയും അഷറഫുലിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications