
കോവിഡ് വ്യാപിക്കുമ്പോഴും ജോലിയില്‍ തുടരുകയാണെന്നത് ഷാരോണിന്റെ തീരുമാനമായിരുന്നെന്ന് ഷാരോണിന്റെ അമ്മയും കുവൈറ്റില്‍ നേഴ്‌സുമായ ആന്‍സി പറഞ്ഞു. ഓസ്‌ട്രേലിയയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ഷാരോണിന് രാദ്യത്തിന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നാണ് വീഡിയോയിലൂടെ ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

അമ്മയില്‍ നിന്നാണ് ജോലിയില്‍ തുടരാന്‍ പ്രചോദനം ലഭിച്ചതെന്ന് ഷാരോണ്‍ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനം ശക്തമാകുമ്പോഴും നേഴ്‌സായ അമ്മ കുവൈറ്റില്‍ ജോലി തുടരാന്‍ തീരുമാനിച്ചു.ഇതാണ് പ്രചോദനമായത്. നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി ലഭിച്ച ജോലിയായിരുന്നു ഇത്.
ഓസ്‌ട്രേലിയന്‍ ജനസംഖ്യയിലെ 60 ശതമാനത്തിലധികം ആളുകളെ രോഗത്തിന്റെ കെടുതികള്‍ ബാധിച്ചതോടെ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിരവധി നേഴ്‌സുമാര്‍ യാത്രചെയ്യാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന സമയം കൂടിയായിരുന്നു അത്. കുട്ടികളുള്ള നേഴ്‌സുമാര്‍ ജോലിക്കുവരാന്‍ ഭയപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ 6080 മണിക്കൂറാണ് ജോലി ചെയ്യുന്നത്.
ഉടനെയൊന്നും കളി നിര്‍ത്തില്ല, വിരമിക്കല്‍ അഭ്യൂഹം തള്ളി സൂപ്പര്‍ താരം സുനില്‍ ഛേത്രി

അവര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ചെയ്യും-ഷാരോണ്‍ പറഞ്ഞു. ഗില്‍ക്രിസ്റ്റ് എങ്ങനെയാണ് തന്നെ ശ്രദ്ധിച്ചതെന്നതിനെക്കുറിച്ചും ഷാരോണ്‍ വെളിപ്പെടുത്തി. വൊല്ലോങ്‌ഗോങ്ങ് യൂനിവേഴ്‌സിറ്റിയാണ് പഠിച്ചത്.അവിടെ ഒരു കോവിഡ് സഹായ ഗ്രൂപ്പ് ഉണ്ടായിരുന്നു. അവര്‍ കോവിഡ് സമയത്ത് അവിടുത്തെ വിദ്യാര്‍ത്ഥികളെല്ലാം പ്രതിരോധ പ്രവര്‍ത്തനത്തിറങ്ങിയിരുന്നു. ഞാനും ഇതിന്റെ ഭാഗമായിരുന്നു. കോവിഡ് സമയത്ത് ഓസ്‌ട്രേലിയയില്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദേശികളുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു മെയില്‍ വന്നു.
La liga: ജര്‍മനിക്കു പിന്നാലെ സ്‌പെയിനിലും ഫുട്‌ബോള്‍ തിരിച്ചെത്തി, ഡെര്‍ബിയില്‍ സെവിയ്യക്കു ജയം

ഇതിന് മറുപടിയായി ചെയ്യുന്ന ജോലിയുള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ നല്‍കി. ഇതൊരു വീഡിയോ രൂപത്തില്‍ ചെയ്ത് തരാന്‍ അവര്‍ ആവശ്യപ്പെട്ടു. അതുപ്രകാരം വീഡിയോ ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മിസ്സിഡ് കോളും ടെസ്റ്റ് മെസേജും കണ്ടു. പരിശോധിച്ചപ്പോഴാണ് ഗില്‍ക്രിസ്റ്റിന്റെ മെസേജാണെന്ന് മനസിലായത്. അതുകണ്ടാല്‍ വല്ലാതെ സന്തോഷം തോന്നിയെന്നും പറഞ്ഞു.
IPL 2020: ഐപിഎല്‍ റദ്ദാക്കില്ല, ഈ വര്‍ഷം നടക്കും! ഐസിസി തീരുമാനം വന്നാല്‍ പ്രഖ്യാപനം- പട്ടേല്‍

കോട്ടയം കുറുപ്പുന്തറയിലാണ് ഷാരോണിന്റെ വീട്. കുവൈറ്റില്‍ പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷാരോണ്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കാറുണ്ട്. 2019 ഡിസംബര്‍ 19നാണ് അവസാനം കേരളം സന്ദര്‍ശിച്ചതെന്ന് പറഞ്ഞ ഷാരോണ്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷം കൂടി ഓസ്‌ട്രേലിയയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications