Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്‍ റദ്ദാക്കില്ല, ഈ വര്‍ഷം നടക്കും! ഐസിസി തീരുമാനം വന്നാല്‍ പ്രഖ്യാപനം- പട്ടേല്‍

മുംബൈ: ഐപിഎല്‍ ഈ വര്‍ഷമുണ്ടാവുമെന്ന് ബിസിസിഐ ചെയര്‍മാന്‍ സൗരവ് ഗാംഗുലി സൂചിപ്പിച്ചതിനു പിന്നാലെ ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഐപിഎല്‍ ഭരണ സമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഈ വര്‍ഷം തീര്‍ച്ചയായും ഐപിഎല്‍ നടക്കുമെന്നും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ വിധിക്കു വേണ്ടി മാത്രമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടി20 ലോകകപ്പിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളാന്‍ ബുധനാഴ്ച (ജൂണ്‍ 10) ഐസിസിയുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്നിരുന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. ജൂലൈയില്‍ ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തങ്ങള്‍ തീരുമാനമെടുക്കുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.

1

ഐപിഎല്ലിനായി സപ്തംബര്‍- ഒക്ടോബര്‍ വിന്‍ഡോയാണ് തങ്ങള്‍ കണ്ടു വച്ചിരിക്കുന്നതെന്ന് ബ്രിജേഷ് പട്ടേല്‍ വെളിപ്പെടുത്തി. ടി20 ലോകകപ്പ് ഐസിസി നീട്ടി വയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ വിന്‍ഡോയില്‍ ഐപിഎല്‍ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ തീര്‍ച്ചയായും ഈ വര്‍ഷം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഔദ്യോഗികമായി ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ളവ പ്ലാന്‍ ചെയ്യണമെങ്കില്‍ ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ തീരുമാനം പുറത്തു വരേണ്ടതുണ്ട്. അധികം വൈകാതെ തന്നെ ഐസിസിയുടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. ലോകകപ്പ് മാറ്റിയാല്‍ ഐപിഎല്‍ സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്നും പട്ടേല്‍ വിശദമാക്കി.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ 4,000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരിക.

ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്നും തയ്യാറായി ഇരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ അസോസിയേഷനുകള്‍ക്കു കഴിഞ്ഞ ദിവസം ഗാംഗുലി കത്തയച്ചിരുന്നു. ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. വേണമെങ്കില്‍ ഒഴിഞ്ഞിട്ട സ്‌റ്റേഡിയത്തിലും ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈ വര്‍ഷമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു. അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ വിശദമാക്കിയിരുന്നു.

Story first published: Thursday, June 11, 2020, 18:25 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+