Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായികലോകം നടുങ്ങിയ ജൂണ്‍ 12!- എറിക്‌സണ്‍ പിന്നാലെ ഡുപ്ലെസി, മടങ്ങിവരവ് ആശംസിച്ച് ഫാന്‍സ്

ജൂണ്‍ 12- കായിക ലോകം വിറങ്ങലിച്ച ദിനമായിരുന്നു ഇത്. യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലുള്ളള മല്‍സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ബോധരഹിതനായി കുഴഞ്ഞുവീണത് ഒരു നിമിഷം ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. ഒടുവില്‍ ആശുപത്രിയിലെത്തിച്ച അദ്ദേഹം ബോധം വീണ്ടെടുക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.

ഇതുകൊണ്ടും ജൂണ്‍ 12ലെ ശാപം തീര്‍ന്നില്ല. യുഎഇയില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് മല്‍സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസി കളിക്കളത്തില്‍ കൂട്ടിയിടിച്ചു വീണത് ക്രിക്കറ്റ് പ്രേമികളെയും നടുക്കി. ഫീല്‍ഡിങിനിടെ എതിര്‍ ടീം താരത്തിന്റെ മുട്ടിയില്‍ തലയിടിച്ചു വീണ ഡുപ്ലെസിയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. ഡുപ്ലെസിയും അപകടനില തരണം ചെയ്തിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് ഡുപ്ലെസിക്കും എറിക്‌സണും എത്രയും വേഗം മടങ്ങിയെത്താന്‍ കഴിയട്ടെയെന്നു ആശംസിച്ചത്.

 വേഗം ഭേദമാവാന്‍ പ്രാര്‍ഥിക്കുന്നു

വേഗം ഭേദമാവാന്‍ പ്രാര്‍ഥിക്കുന്നു

എത്രയും വേഗം ഭേദമാവാന്‍ പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു ഡുപ്ലെസി, എറിക്‌സണ്‍ എന്നിവരുടെ ഫോട്ടോസിനൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഗെറ്റ് വെല്‍ സൂണ്‍ ഫഫ്, അതിവേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നായിരുന്നു മറ്റൊരു യൂസര്‍ ആശംസിച്ചത്.
ഫഫ് ഡുപ്ലെസി വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു, സിഎഎസ്‌കെയുടെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരങ്ങളിലാണ് നിങ്ങളെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.

 തടസ്സം മറികടന്നു വരൂ

തടസ്സം മറികടന്നു വരൂ

ഒരു യഥാര്‍ഥ ചാംപ്യനെപ്പോലെ ഈ തടസ്സം മറികടന്ന് നിങ്ങള്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ ആശംസിച്ചത്.
കായികലോകത്തെ സംബന്ധിച്ച് സംഭവബഹുലമായ ദിവസമായിരുന്നു ഇന്നലെ, പക്ഷെ തെറ്റായ കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്നു മാത്രമെന്നായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്.
രണ്ടു പേരും വേഗം സുഖം പ്രാപിക്കട്ടെ. ചാംപ്യന്‍മാരെ, രണ്ടു പേരും വേഗം മടങ്ങിവരൂയെന്നു മറ്റൊരു യൂസര്‍ ആശംസിച്ചു.

 നിങ്ങളെ ക്രിക്കറ്റിനു വേണം

നിങ്ങളെ ക്രിക്കറ്റിനു വേണം

എല്ലാം ശരിയായി വരുമെന്നു പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിനു നിങ്ങളെപ്പോലെയുള്ള കളിക്കാരനെ ആവശ്യമുണ്ട് ഫഫ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ, എല്ലാ പ്രാര്‍ഥനകളും നിങ്ങള്‍ക്കൊപ്പമാണ് എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
ഗെറ്റ് വെല്‍ സൂണ്‍ ചാംപ്യന്‍, എല്ലാ സിഎസ്‌കെ ഫാന്‍സും നിങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ഥിക്കുകയാണെന്നു മറ്റൊരു യൂസര്‍ കുറിച്ചു.

Story first published: Sunday, June 13, 2021, 12:57 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+